ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് മാതൃകാ താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. നാല് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഇന്നും അതേ ചെറുപ്പത്തോടെ തങ്ങളുടെ ആഘോഷിക്കുകയാണ് അജയ് ദേവ്ഗണും കജോളും.
തീർത്തും വ്യത്യസ്തരായ വ്യക്തിത്വങ്ങളാണ് അജയും കജോളും. ഇരുവരും ഒരുമിച്ചെത്തുമ്പോാഴെല്ലാം ആരാധകർക്ക് ലഭിക്കുന്നത് എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന നിമിഷങ്ങളാണ്. സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളിലെല്ലാം പരസ്പരം കളിയാക്കാനും ട്രോളാനുമൊന്നും കജോളും അജയും മടിക്കാറില്ല. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായി മാറുകയായിരുന്നു അജയ് ദേവ്ഗണും കജോളും.
1999 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുളള ഇരുവരും നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. 23 വർഷം പിന്നിട്ട ഇവരുടെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കകാലമൊക്കെ ഒരു സിനിമാ കഥ പോലെ ആയിരുന്നു. വിവാഹത്തിന് കാജോളിന്റെ വീട്ടിൽ നിന്നുണ്ടായിരുന്നു എതിർപ്പും ആദ്യ രണ്ടു വട്ടം ഗർഭം അലസി പോയതുമെല്ലാം താരങ്ങൾ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ ദാമ്പത്യ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും ഇരുവരും പങ്കുവെയ്ക്കാറുണ്ട്.
ഒരിക്കൽ ഒരു അഭിമുഖത്തിൽ തങ്ങളുടെ ഹണിമൂണിനെ കുറിച്ച് കജോൾ വെളിപ്പെടുത്തിയിരുന്നു. രണ്ടു മാസത്തെ ഹണിമൂണിനായി പോയിട്ട് അജയ്ക്ക് വയ്യെന്ന് പറഞ്ഞു തിരികെ പോന്നു എന്നാണ് കജോൾ അന്ന് വെളിപ്പെടുത്തിയത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഇത്. ‘ഞങ്ങൾ രണ്ട് മാസത്തേക്ക് ഹണിമൂണിന് പോയി. യഥാർത്ഥത്തിൽ ഞങ്ങളുടെ വിവാഹത്തിന് മുമ്പ് ഞാൻ മുന്നോട്ട് വെച്ച ഒരു നിബന്ധനയായിരുന്നു അത്. ഹണിമൂണിൽ ലോകം ചുറ്റിക്കറങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തു. ഞങ്ങൾ ഓസ്ട്രേലിയയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കും അവിടെ നിന്ന് ലാസ് വെഗാസിലേക്ക് പോയി,’
‘അത് കഴിഞ്ഞ് ഞങ്ങൾ ഗ്രീസിലെത്തി. അപ്പോഴേക്കും 40 ദിവസമായിട്ടുണ്ടായിരുന്നു. അപ്പോഴേക്കും അജയ് തളർന്നിരുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അയാൾ പനിയും തലവേദനയും ആണെന്ന് പറഞ്ഞു. ഞാൻ പോയി മരുന്ന് വാങ്ങിത്തരാമെന്ന് പറഞ്ഞു. പക്ഷേ ആൾ സുഖമില്ലെന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. പിന്നെ എന്താണ് വേണ്ടതെന്ന് ഞാൻ ചോദിച്ചപ്പോൾ, ‘നമുക്ക് വീട്ടിലേക്ക് പോകാം!’ എന്നണ് പറഞ്ഞത്. ‘വീട്ടിലെക്കോ? ഈ തലവേദനയ്ക്ക്?’ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്, താൻ ശരിക്കും ക്ഷീണിതനാണെന്നാണ്.’ കജോൾ ഓർത്തു.
1995 ൽ പുറത്തിറങ്ങിയ ഹൽചുൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കജോളും അജയും പരിചയത്തിലായത്. പിന്നീട് ഏകദേശം 4 വർഷത്തോളം ആരും അറിയാതെ ഇരുവരും രഹസ്യമായി പ്രണയിച്ചു. 1999 ഫെബ്രുവരി 24 ന് മുംബൈയിലെ വീട്ടിൽ വച്ചയിരുന്നു ഇവരുടെ വിവാഹം, ഇതിനു ശേഷമാണ് രണ്ടു മാസത്തെ ഹണിമൂണിനായി താരങ്ങൾ തിരിച്ചത്.
2003 ഏപ്രിൽ 20 ന് ഇവർക്ക് മൂത്ത മകൾ നൈസ ജനിച്ചു. ഏഴ് വർഷത്തിന് ശേഷം, 2010 സെപ്റ്റംബർ 13 നാണ് മകൻ യുഗ് ദേവ്ഗൺ ജനിച്ചത്. സിനിമ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധിക്കുന്ന കജോൾ അവസാനമായി അഭിനയിച്ചത് നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്ത ത്രിഭംഗ എന്ന ചിത്രത്തിലാണ്. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയാണ് കാജോളിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതുകൂടാതെ ഹോട്ട്സ്റ്റാറിന്റെ ഒരു വെബ് സീരീസിലും കജോൾ അഭിനയിക്കുന്നുണ്ട്.