മോനേ വാ ഭക്ഷണം കഴിക്കാം! ഷൂട്ടിങ് കഴിഞ്ഞ് നേരത്തെ എത്തിയാൽ മോഹൻലാൽ വിളിക്കും; സിനിമ ചെയ്തത് മാത്രമല്ല തമ്മിലുള്ള ബന്ധമെന്ന് പൃഥ്വിരാജ്

1277

നാൽപത് വർഷങ്ങൾക്ക് മുമ്പ് ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ നരേന്ദ്രൻ ആയി എത്തി പിന്നീട് മലയാള സിനിമയില താര രാജാവായി മാറിയ നടനാണ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇന്നും അദ്ദേഹത്തിന്റെ താര പദവിയെ മറികടക്കാൻ കെൽപ്പുള്ള ഒരു നടൻ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം. മോഹൻലാലിന്റെ താരപദവി ഒന്നുകൂടി അരക്കിട്ടുറപ്പിച്ച സിനിമയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ.

ഈ സിനിമയോടെ പൃഥ്വി-ലാലേട്ടൻ കോംബോ ആരാധകർക്കും ഏറെ പ്രിയപ്പെട്ടതായി മാറി. മോഹൻലാലിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നായി ഈ ചിത്രം മാറിയിരുന്നു. സംവിധാനത്തിലെ തുടക്കം തന്നെ ഹിറ്റാക്കിയ പൃഥിരാജ് പിന്നീട് മോഹൻലാലിനെ വെച്ച് തന്നെ ബ്രോ ഡാഡി എന്ന സിനിമയുമെടുത്തു. ലൂസിഫറിൽ നിന്നും ഏറെ വ്യത്യസ്തമായ സിനിമ ഫാമിലി ഹിറ്റായി മാറിയ ചിത്രം ഒടിടി റിലീസായിരുന്നു. പൃഥിരാജും മോഹൻലാലും തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Advertisements

ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. 400 കോടി ബജറ്റിൽ പാൻ വേൾഡ് റിലീസാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ് ഒരുക്കുന്നത്. തുടർച്ചയായി ഒരുമിച്ചുള്ള സിനിമകൾ ചെയ്ത് പൃഥിയും മോഹൻലാലും അടുത്ത സുഹൃത്തുക്കളാക്കിയിരിക്കുകയാണ്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പൃഥിരാജ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇതിനിടെ മോഹൻലാൽ-പൃഥിരാജ് ട്രോളുകളും പുറത്തു വന്നിരുന്നു. പൊതുവേദികളിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ അവസാനം ഞാൻ ലാലേട്ടനെ കാണാൻ പോവുകയാണെന്ന ഡയലോഗ് പൃഥിരാജ് പറയാുന്നതാണ് ട്രോളിന് കാരണമായത്.

ALSO READ- മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കാൻ എന്നെ കിട്ടില്ല, സ്വയം നന്നാകാനാണ് ശ്രമം; മൗനം അവസാനിപ്പിച്ച് ദിൽഷ; ആർക്ക് നേരെയാണ് പ്രതികരണമെന്ന് ആരാധകർ

പലപ്പോഴായി ഇതേ കാര്യം പൃഥി ആവർത്തിച്ചതോടെ ട്രോളുകളും എത്തി. ഇപ്പോൾ മോഹൻലാലുമായുള്ള തന്റെ സൗഹൃദത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് പൃഥി. മോഹൻലാൽ തന്റെ അയൽക്കാരനാണെന്ന് പൃഥിരാജ് പറയുന്നു. രണ്ട് പേരും ഒരേ ബിൽഡിംഗിലാണ് താമസിക്കുന്നതെന്നും താരം വെളിപ്പെടുത്തി.

‘ലാലേട്ടന്റെ കൂടെയുള്ള ഫോട്ടോകൾ എപ്പോഴും ഇൻസ്റ്റഗ്രാമിൽ ഇടാറുണ്ടല്ലോ എന്ന് ആളുകൾ ചോദിക്കാറുണ്ട്. അതിനുള്ള മറുപടി ഞങ്ങൾ ഒരേ ബിൽഡിംഗിലാണ് താമസിക്കുന്നത് എന്നത് കൊണ്ടാണ്. സ്വാഭാവികമായും ഒരുദിവസം ഷൂട്ടിംഗ് ഇല്ല, അല്ലെങ്കിൽ ഒരു ദിവസം നാല് മണിക്ക് ഷൂട്ട് കഴിഞ്ഞ് എത്തിയാൽ ലാലേട്ടൻ മുകളിൽ ഉണ്ടെങ്കിൽ ഞങ്ങൾ പല ദിവസങ്ങളിലും കാണാറുണ്ട്. മോനേ വാ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് അദ്ദേഹം വിളിക്കും. അങ്ങനെ മീറ്റ് ചെയ്യുന്നതാണ്’.

ALSO READ-അഭിനേതാക്കളുടെ ജീവിതം ഇങ്ങനെയാണ്! നൂബിൻറെ ഹണിമൂൺ ചിത്രങ്ങൾ കാത്തിരുന്ന ആരാധകരെ നിരാശരാക്കി പുതിയ പോസ്റ്റ്; വീഡിയോ കണ്ടോ?

‘കഴിഞ്ഞ കുറേ വർഷങ്ങളായി എനിക്ക് ലാലേട്ടനെ എപ്പോഴും കാണാൻ സാധിക്കാറുണ്ട്. കാരണം എന്റെ ഫ്‌ലാറ്റിന്റെ തൊട്ടുമുകളിലാണ് അദ്ദേഹം താമസിക്കുന്നത്. സ്വാഭാവികമായും രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തപ്പോൾ നമ്മൾ ക്ലോസ് ആയിട്ടുണ്ട്. കൂടാതെ സുചി ചേച്ചിയെയും വലിയ ഇഷ്ടമാണ്. കുടുംബപരമായി തന്നെ ആ ബന്ധമുണ്ട്. മമ്മൂക്കയോടും അങ്ങനെ തന്നെയാണ്. എന്റെ വീട്ടിലേക്ക് സ്ഥിരമായി വരുന്ന ആക്ടർ ഫ്രണ്ട്‌സിൽ ഒരാൾ ചാലുവാണ് (ദുൽഖർ). മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന് എല്ലാ സംവിധായകരുടെയും ആഗ്രഹമാണ്. അത് എപ്പോൾ എങ്ങനെ എന്ന് എനിക്കറിയില്ല,’ പൃഥിരാജ് പറഞ്ഞു. 24 ന്യൂസിനോടാണ് പൃഥ്വിരാജ് ഇങ്ങനെ പ്രതികരിച്ചത്.

കടുവയാണ് പൃഥിരാജിന്റെ ഒടുവിൽ റിലീസായ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ വാണിജ്യ വിജയമായിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന പൃഥിരാജ് ചിത്രം. ച

Advertisement