മറ്റുള്ളവർ ചെയ്യുന്നത് അനുകരിക്കാൻ എന്നെ കിട്ടില്ല, സ്വയം നന്നാകാനാണ് ശ്രമം; മൗനം അവസാനിപ്പിച്ച് ദിൽഷ; ആർക്ക് നേരെയാണ് പ്രതികരണമെന്ന് ആരാധകർ

82

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആയിരുന്നു നാലാം സീസണിൽ ഒരു ഒരു വനിത മത്സരാർഥി വിന്നർ ആയത്. നാലാം സീസണിലെ ശക്തയായ മത്സരാർഥി ആയിരുന്ന നർത്തകിയും അഭിനേത്രിയുമായ ദിൽഷ പ്രസന്നൻ ആണ് ചരിത്രം തിരുത്തിക്കുറിച്ചത്.

ബിഗ് ബോസിലെ ഗെയിമുകളോടും ടാസ്‌കിനോടും നൂറ് ശതമാനം നീതി പുലർത്തിയിരുന്നു ദിൽഷ.
അതേ സമയം ദിൽഷയുടെ വിജയം അർഹിക്കാത്തത് ആണെന്ന ആരോപണവും വന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുള്ള സൈബർ അക്രമണമാണ് ദിൽഷയ്ക്കും കുടുംബത്തിനും നേരിടേണ്ടതായി വന്നത്. അപ്പോഴും മൗനം പാലിക്കുകയായിരുന്നു ദിൽഷ. സൈബർ ആ ക്ര മണം ഉണ്ടായപ്പോഴും റോബിനുമായി യാതൊരു ബന്ധവും ഇല്ല എന്ന് പരസ്യമായി പ്രതികരിച്ചതല്ലാതെ, ആ വിഷയത്തിൽ പിന്നീട് പ്രതികരിക്കാൻ നിന്നില്ല.

Advertisements

സോഷ്യൽ മീഡിയയിൽ ദിൽഷ വലിയൊരു ചർച്ചാ വിഷയം ആയപ്പോഴും, താരത്തിന്റെ സുഹൃത്തും ബന്ധുക്കളും എല്ലാം ദിൽഷ – റോബിൻ വിഷയം വൻ ചർച്ചയാക്കിയപ്പോഴും ദിൽഷയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമായി.

ALSO READ- അഭിനേതാക്കളുടെ ജീവിതം ഇങ്ങനെയാണ്! നൂബിൻറെ ഹണിമൂൺ ചിത്രങ്ങൾ കാത്തിരുന്ന ആരാധകരെ നിരാശരാക്കി പുതിയ പോസ്റ്റ്; വീഡിയോ കണ്ടോ?

ഇപ്പോഴിതാ എല്ലാത്തിനും കൂടെ ഒറ്റ വാക്കിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനോടും, തന്റെ നൃത്തത്തെ വിമർശിക്കുന്നതിനോടും എല്ലാമായി ദിൽഷ ഒരൊറ്റ മറുപടിയിൽ താക്കീത് ഒതുക്കിയിരിക്കുകയാണ്. എല്ലാവർക്കും ഈ പ്രതികരണം യോജിക്കും.

‘ഞാൻ മറ്റുള്ളവരെ പോലെ ഡാൻസ് ചെയ്യാൻ ശ്രമിയ്ക്കാറില്ല, എന്റെ ഡാൻസ് സ്വയം നന്നാക്കാനാണ് എപ്പോഴും ശ്രമിയ്ക്കാറുള്ളത്’ എന്നാണ് ദിൽഷ പറയുന്നത്. ‘നറുമുഖയേ’ എന്ന പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോയും ദിൽഷ പങ്കുവച്ചിട്ടുണ്ട്.

ALSO READ-മകൾക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ; ഒന്നാം പിറന്നാൾ ഗംഭീരമാക്കി ആഘോഷങ്ങൾ! പാർവതി ആഗ്രഹിച്ചത് പോലെ തന്നെ ചെയ്തുകൊടുത്തെന്ന് ലക്ഷ്മി നായർ

ബിഗ്ഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം അടി മുടി ദിൽഷ മാറി. മേക്കോവറും ഫോട്ടോഷൂട്ടും ഉദ്ഘാടനവും ഒക്കെയായി എന്നും തിരക്കാണ്. സിനിമയിൽ അഭിനയിക്കണം എന്ന് തന്നെയാണ് ദിൽഷയുടെയും സ്വപ്നം. ചില തിരക്കഥകൾ എല്ലാം വന്നിട്ടുണ്ട് എന്നാണ് നേരത്തെ തന്നെ ദിൽഷ പ്രതികരിച്ചിരുന്നു. വിവാഹത്തെ കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നാണ് ദിൽഷയുടെ വാക്കുകൾ.

Advertisement