Home Entertainment Celebrities

എല്ലാം അറിയുന്ന കൂട്ടുകാരിയായി എന്റെ ജീവിതാവസാനം വരെ നീ കൂടെയുണ്ടാവണം, ആത്മസുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് അനുശ്രി, വൈറലായി പോസ്റ്റ്

78

മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിന്റെ ഭാര്യാകഥാപാത്രം ആയിട്ടായിരുന്നുചിത്രം ഡയമണ്ട് നെക്ലസില്‍ നടി അനുശ്രി എത്തിയത്. പിന്നീട് സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം അനുശ്രി നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ വേഷമിട്ടു.

Advertisements

ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായി മാറി താരം. ഇന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്.

Also Read:ദിലീപിന്റെ തങ്കമണി എനിക്ക് വളരെ സ്‌പെഷ്യല്‍ ചിത്രം, ദയവുചെയ്ത് കുറച്ച് സ്‌നേഹം തരണം, വൈറലായി നടി പ്രണിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

മുമ്പത്തെ പോലെ കിട്ടിയ സിനിമകളെല്ലാം ചെയ്യാന്‍ നില്ക്കാറില്ല താരം. . വളരെ സെലക്ടീവാണ് അനുശ്രീ ഇപ്പോള്‍. സോഷ്യല്‍മീഡിയയിലും വലിയ സജീവമല്ല. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അനുശ്രീ പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്.

പിങ്കി വിശാല്‍ എന്നാണ് അനുശ്രീയുടെ കൂട്ടുകാരിയുടെ പേര്. ജീവിതാവസാനം വരെ കൂടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന, അത്രയും പ്രിയപ്പെട്ട കൂട്ടുകാരിയാണ് തനിക്ക് പിങ്കി വിശാലെന്നും എന്നും നീ സന്തോഷത്തോടെയിരിക്കണമെന്നും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അനുശ്രീ കുറിച്ചു.

Also Read:ജീവനൊടുക്കാതെ എങ്ങനെ പിടിച്ചുനിന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്, കൂടെയുണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രം, അനുഭവം തുറന്ന് പറഞ്ഞ് ശാലു മേനോന്‍

പിങ്കി വിശാല്‍ ഒരു സെലിബ്രിട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. അനുശ്രീയുടെ പല മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നിലും പിങ്കിയാണ്. അനുശ്രീ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് പിങ്കിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തത്.

Advertisement