ചെയ്തു തന്ന സഹായങ്ങള്‍ക്ക് പരിതിയില്ല, ജീവിതത്തില്‍ ദൈവിക ഇടപെടല്‍ നടത്തിയവര്‍, ദിലീപിനെയും ലാല്‍ജോസിനെയും കുറിച്ച് അനുശ്രീ പറയുന്നു

152

മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിന്റെ ഭാര്യാകഥാപാത്രം ആയിട്ടായിരുന്നു നടി അനുശ്രി ചിത്രം ഡയമണ്ട് നെക്ലസില്‍ എത്തിയത്. പിന്നീട് സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം അനുശ്രി നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ വേഷമിട്ടു.

Advertisements

ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായി മാറി താരം. ഇന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്.

Also Read: തികച്ചും നിര്‍ഭാഗ്യകരം, സുരേഷേട്ടനെ കുറിച്ച് ഇങ്ങനെ പറയേണ്ടതില്ലായിരുന്നു, വിവാദങ്ങളില്‍ പ്രതികരിച്ച് അഭിരാമി

ഇപ്പോഴിതാ ജീവിതത്തില്‍ ദൈവീക ഇടപെടല്‍ നടത്തിയ രണ്ടാളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അനുശ്രീ. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്. ദിലീപിനെ കുറിച്ചും ലാല്‍ജോസിനെ കുറിച്ചുമായിരുന്നു അനുശ്രീ സംസാരിച്ചത്.

തനിക്ക് ഈ ലോകം പരിചയപ്പെടുത്തിയ രണ്ട് വ്യക്തികളാണ് ഇവര്‍. തനിക്ക് ഏറ്റവും മികച്ച രണ്ടാളായി അവര്‍ തുടരുമെന്നും താന്‍ ഇന്ന് ഇവിടെയുള്ളതിന്റെ ഒരേയൊരു കാരണം ലാല്‍ജോസാണെന്നും തന്റെ ഗുരുനാഥനോട് എന്നും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഡയമണ്ട് നെക്ലിസില്‍ എത്തിയതോടെ തന്റെ കുടുംബം എല്ലാം മാറിയെന്നും അനുശ്രീ പറയുന്നു.

Also Read: ‘ഈ മണ്ണും രാജ്യവും ഒരുത്തന്റെ തന്തയുടെയും വകയല്ല, നമ്മുടെ എല്ലാവരുടെയും വകയാണ്;ബസിന് വേണ്ടി ധൂർത്ത് നടത്താതെ സർക്കാർ പാവങ്ങൾക്ക് പെൻഷൻ കൊടുക്കണം’

തന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിയുകയാണ്. ഇപ്പോഴും കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ജനങ്ങളുടെ ഹൃദയത്തിലുണ്ടെന്നും തന്റെ ഹൃദയത്തില്‍ മാത്രമല്ല, മുഴുവന്‍ കുടുംബത്തിന്റെയും ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങള്‍ ഉണ്ടായിരിക്കുമെന്നും അനുശ്രീ പറഞ്ഞു.

തന്റെ ജീവിതത്തില്‍ ദൈവീക ഇടപെടല്‍ നടത്തിയ രണ്ടാമത്തെ ആളാണ് ദിലീപേട്ടന്‍. തനിക്കെപ്പോഴും ദിലീപേട്ടനെ ചന്ദ്രേട്ടാ എന്ന് വിളിക്കാമെന്നും തനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയ പാഠം പഠിപ്പിച്ച ഏറ്റവും യഥാര്‍ത്ഥ മനുഷ്യനാണ് അദ്ദേഹമെന്നും എപ്പോഴും ഒരു സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം തനിക്കൊപ്പമുണ്ടായിരുന്നുവെന്നും അനുശ്രീ പറയുന്നു.

Advertisement