സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഞാന്‍ ഇവരുടെ നടുക്ക് ഇരുന്നിട്ടുണ്ടായിരുന്നു; ജിപിയോട് ലക്ഷ്മി പറയുന്നു

179

ഈ അടുത്താണ് ജിപിയുടെ ഗോപിക അനിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇവരുടെ പ്രണയം പുറത്ത് അറിഞ്ഞപ്പോൾ പ്രേക്ഷകരടക്കം ശെരിക്കും ഞെട്ടി. ഇവർക്കിടെ ഇങ്ങനെയൊരു ബന്ധം ഉള്ളത് ആർക്കും അറിയില്ലായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം തങ്ങൾ കണ്ടുമുട്ടിയതിനെ കുറിച്ചെല്ലാം ഇവർ പറഞ്ഞിരുന്നു. 

ഇതിനിടെ ഗോപിക അവാർഡ് വാങ്ങാൻ പോയതിനെ കുറിച്ചും അവിടെ ജിപി അവാർഡ് കൊടുക്കാൻ എത്തിയതും, ഈ സംഭവത്തിന്റെ പുറകിലും മുന്നിലും നടന്ന കഥയെല്ലാം ഇവർ പറഞ്ഞിരുന്നു. ആ സമയത്തെല്ലാം ഇവർക്കിടെ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് ആർക്കും അറിയില്ലായിരുന്നു.

Advertisements

അതേസമയം ഇപ്പോൾ ലക്ഷ്മി നക്ഷത്ര ഉദ്ഘാടന ചടങ്ങിനിടെ ജിപിയെ നേരിട്ട് കണ്ടപ്പോൾ ആശംസ അറിയിച്ചിരിക്കുകയാണ്. അവർഡ് ചടങ്ങിന് ലക്ഷ്മി എത്തിയപ്പോൾ , ലക്ഷ്മിയുടെ ഇരു സൈഡിൽ ആയാണ് ജിപിയും ഗോപികയും ഇരുന്നത്. അപ്പോൾ ലക്ഷ്മിയ്ക്ക് പോലും ഇതിൽ ഒരു സംശയവും തോന്നിയില്ല. നേരിട്ട് കണ്ടപ്പോൾ ലക്ഷ്മി ഇത് പറയുകയും ചെയ്തു.

നിറപുഞ്ചിരിയോടെ ലക്ഷ്മിയുടെ വാക്കുകൾ കേട്ടിരിക്കുകയായിരുന്നു ജിപി. ഇവരുടെ രണ്ടുപേരുടെയും സ്വർഗത്തിലെ കട്ടുറുമ്പായി ഞാൻ ഇവരുടെ നടുക്ക് ഇരുന്നിട്ടുണ്ടായിരുന്നു. അപ്പോൾ പോലും ഇവരെങ്ങനെ ദൂത് അയച്ചു എന്നെനിക്കറിയില്ല. അവരുടെ നടുവിൽ ഇരുന്ന എനിക്ക് ഒരു സംശയം പോലും തോന്നിയില്ല. നല്ല നടനാണ് ട്ടോ നിങ്ങൾ. പുള്ളിക്കാരിയോടും പറയണം. രണ്ടുപേർക്കും എന്റെ ആശംസകൾ. നിങ്ങളുടെ കല്യാണം ഞങ്ങളെല്ലാം ചേർന്ന് അടിച്ചുപൊളിക്കും ലക്ഷ്മി പറഞ്ഞു.

Advertisement