എന്റെ ജീവിതം മാറ്റിമറിച്ചതിന് നന്ദി, ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തിലെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് അപര്‍ണ ബാലമുരളി, ആശംസാപ്രവാഹം

139

മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഹിറ്റ്മേക്കര്‍ ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി.

ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു.

Advertisements

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

Also Read: പിരിയാമെന്ന് തന്നെ വിചാരിച്ചു, അര്‍ജുന് ഒരുപാട് വേദനയോടെ ബ്രേക്കപ്പ് മെസ്സേജ് വരെ അയച്ചിരുന്നു, പ്രണയകാലത്തുണ്ടായ വഴക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ദുര്‍ഗ കൃഷ്ണ

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസ മാണ് രാഷ്ട്രപതി വിതരണം ചെയ്തത്. ഇപ്പോഴിതാ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. വളരെ സിംപിളായിട്ടുള്ള ലുക്കിലാണ് അപര്‍ണ ചടങ്ങിനെത്തിയത്.

താരം വയലറ്റ് കളര്‍ സാരിയായിരുന്നു ധരിച്ചത്. മിനിമല്‍ മേക്കപ്പായിരുന്നു അപര്‍ണയെ കൂടുതല്‍ സുന്ദരിയാക്കി മാറ്റിയത്. അപര്‍ണയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സംവിധായിക സുധ കൊങ്കരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസം അപര്‍ണ പങ്കുവെച്ചിരുന്നു.

Also Read; അങ്ങനെ ഒരുപാട് നാളത്തെ ആ ആഗ്രഹം സാധിച്ചു, പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി, ആശംസകളുമായി ആരാധകര്‍

ഞാന്‍ എല്ലാറ്റിനും സുധ മാമിനോട് നന്ദി പറയുന്നു, എന്നെ വിശ്വസിച്ചതിനും ക്ഷമ കാണിച്ചിതിനും എല്ലാറ്റിനും നന്ദി. നിങ്ങള്‍ എന്‌റെ ജീവിതം മാറ്റിമറിച്ചു, നിങ്ങളോട് എപ്പോഴും നന്ദിയുള്ളവാണ് ഞാന്‍- എ്ന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് അപര്‍ണ കുറിച്ചത്.

Advertisement