Home Entertainment Celebrities

നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു

157

നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24നാണ് ഇവരുടെ വിവാഹം. ഇവരുടെത് പ്രണയവിവാഹമാണെന്നാണ് സൂചന. വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. താരങ്ങളുടെ വിവാഹ കത്ത് സോഷ്യല്‍ മീഡിയയില്‍ എത്തി.

Advertisements

‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോല്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. റിലീസിനൊരുങ്ങുന്ന വിനീത് ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്. ‘തട്ടത്തിന്‍ മറയത്ത്’, ‘കുഞ്ഞിരാമായണം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ അടക്കം നിരവധി ചിത്രങ്ങളില്‍ ദീപക് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

അതേസമയം അപര്‍ണ 2018ല്‍ ഞാന്‍ പ്രകാശന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നത്. ശേഷം നിരവധി ചിത്രത്തില്‍ അഭിനയിച്ചു .
വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരം എന്ന ചിത്രത്തിലും അഭിനയിച്ചു. സീക്രട്ട് ഹോം ആണ് അപര്‍ണയുടെ പുതിയ ചിത്രം.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മസ്‌കറ്റില്‍ ജോലി ചെയ്യുന്നതിനിടെ അപര്‍ണയുടെ ടിക് ടോക്ക് വീഡിയോ പുറത്ത് എറങ്ങിയത്, ശേഷം സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍ എന്ന ആക്ഷേപഹാസ്യ കോമഡി സിനിമയില്‍ അഭിനയിച്ചു.

 

 

 

Advertisement