അലന്‍സിയറെ കണ്ടിട്ട് തന്നെ ഭയമായി; ഉള്ളം കൈയ്യൊക്കെ വിയര്‍ത്ത് ഒരു പതിനഞ്ച് ടേക്ക് വരെ എടുത്തു ആ സീന്‍ ചെയ്യാന്‍: രാധിക

5156

ഇപ്പോല്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയാണ് അപ്പന്‍ സിനിമ. അലന്‍സിയര്‍, സണ്ണി വെയ്ന്‍, പൗളി വല്‍സന്‍ മുതലായവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് അപ്പന്‍. ഒക്ടോബര്‍ 28ന് സോണി ലിവില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ കണ്ടവര്‍ അമ്പരക്കുകയാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഷീല. രാധികയാണ് ഷീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മുഖ്യകഥാപാത്രമായ അപ്പനായി എത്തിയ ഇട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അലന്‍സിയര്‍ കാരണം താന്‍ ഒരുപാട് ഭയന്നെന്നാണ് രാധിക പറയുന്നത്. ഇട്ടിയുടെ സുഹൃത്തുക്കള്‍ വരുന്ന സീനില്‍ കുറേ ടേക്ക് പോവേണ്ടി വന്നെന്നാണ് താരം റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Advertisements

തന്റെ ആദ്യ സിനിമയാണ് അപ്പന്‍. സിനിമയില്‍ ഭയങ്കര ക്രൂഷ്യല്‍ കഥാപാത്രമാണ്. എന്നില്‍ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ ചെയ്യുന്നത്. സെറ്റില്‍ ആരോടും സംസാരിക്കരുതെന്ന് ഡറക്ടര്‍ പറയുമായിരുന്നു. കഥാപാത്രമായി ഇരിക്കാനാണ് അതി.

ALSO READ- ചേട്ടന്റെ മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ മാല കൂടോത്രമാണെന്ന് കരുതി; മാല പല സ്ഥലങ്ങളിലായി ഉരുക്കി കളഞ്ഞു;ഒരുപാട് വിഷമിച്ചെന്ന് എംജി ശ്രീകുമാര്‍

സിനിമയില്‍ ഏറ്റവും ബുദ്ധിമുട്ടും അതായിരുന്നു. സെറ്റ് ഫണ്‍ മൂഡ് ഒന്നുമല്ലായിരുന്നു. അത് എന്നെ സഹായിക്കുകയാണ് ചെയ്തത്. ഞാന്‍ സെക്കന്റ് ഹാഫ് മുതലാണ് സിനിമയില്‍ വരുന്നത്. ഫസ്റ്റ് ഹാഫ് ഷൂട്ട് ചെയ്യുമ്പോഴും ഒരു നൈറ്റി ഇട്ട് ഞാന്‍ സ്ഥലം മൊത്തം ചുറ്റി നടക്കലായിരുന്നു.

അലന്‍സിയറിന്റെ ശബ്ദം ഈ സിനിമയില്‍ ഹൈലൈറ്റാണ്. അലന്‍സിയര്‍ ചേട്ടന്‍ അകത്ത് നിന്ന് ഡയലോഗ് പറയുന്നത് കേട്ട് പേടിയായിട്ട് എന്റെ ഉള്ളം കയ്യൊക്കെ വിയര്‍ത്തിരുന്നു. എങ്ങനെ ഞാന്‍ ഈ മനുഷ്യന്റെ മുന്നില്‍ പോയി വര്‍ക്ക് ചെയ്യുമെന്ന് പോലും ചിന്തിച്ചു.

ALSO READ- ഈ നായികമാർ വൈകിട്ട് ആറ് മണിക്ക് ശേഷം സംവിധായകർക്കും നിർമ്മാതാക്കൾക്കും സ്ഥിരം തലവേദന സൃഷ്ട്ടിക്കുന്നവർ, സംഗതി ഇങ്ങനെ

എല്ലാവരും നല്ല കംഫേട്ടാണ് അഭിനയിക്കാന്‍. ഇട്ടിയുടെ ഫ്രണ്ട്സ് വീട്ടിലേക്ക് വരുമ്പോള്‍ ഞാന്‍ അവരെ ചീത്ത പറഞ്ഞ് ഇറക്കി വിടുന്ന ഒരു സീനുണ്ട്. നാരങ്ങാവെള്ളം കൊടുത്ത് ഇറക്കി വിടുന്നത് വരെ ഒരു സീനില്‍ കട്ട് വരുന്നില്ല. ഒറ്റ ടേക്കായിരുന്നു.

എനിക്ക് അവരോട് ദേഷ്യപ്പെടാന്‍ പറ്റുന്നില്ലായിരുന്നു. പത്ത് പതിനഞ്ച് ടേക്ക് അതിനായിട്ട് പോയിട്ടുണ്ടാകും. ഗീത ചേച്ചിക്ക് നാരങ്ങാവെള്ളം കൊടുക്കുന്ന സീനായിരുന്നു. ഒടുവില്‍ അവര്‍ പറഞ്ഞു ഇനി വെള്ളത്തില്‍ മധുരം ഇടല്ലെയെന്ന്. കാരണം അത്രം ടേക്ക് എടുത്ത് വെള്ളം കുടിച്ച് മടുത്തിരുന്നു ഗീത ചേച്ചി. രണ്ട് ടേക്ക് കൂടെ ചേച്ചി എന്ന് പറഞ്ഞ് അടുത്ത ടേക്കില്‍ എനിക്ക് അത് ചെയ്യാന്‍ പറ്റിയെന്നും താരം പറഞ്ഞു.

Advertisement