ഈ തീരുമാനം എടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല; തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ജീവയും അപർണയും

164

മലയാളം മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്.

തനത് അവതരണ ശൈലി കൊണ്ടും ഫ്‌ലോറിൽ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയിൽ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപർണയും അവതാരകരായി എത്തുന്ന മിസ്റ്റർ ആന്റ് മിസിസ് എന്ന ഷോയും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്.

Advertisements

ജീവയുടെ ഭാര്യയായ അപർണ്ണ എയർഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപർണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ.

ALSO READ- കാണാൻ ഭംഗിയില്ല, ചെറിയ കുട്ടിയെ പോലുണ്ട്; ആ ആർട്ടിസ്റ്റ് പറഞ്ഞ് തന്നെ സീരിയലിൽ നിന്നും ഒഴിവാക്കിയെന്ന് അമൃത നായർ

സോഷ്യൽമീഡിയയിൽ സജീവമായ താരദമ്പതികൾ ഇപ്പോൾ തങ്ങളുടെ കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത് ഈയടുത്തായി അധികം കാണാറില്ലായിരുന്നു. യാത്രകളെ കുറിച്ചും നിരന്തരം സംസാരിക്കുന്ന ജീവയും അപർണയും അടുത്തിടെ കശ്മീർ യാത്ര പോയിട്ടും വിശേഷങ്ങൾ പങ്കുവെച്ചിരുന്നില്ല. കുക്കുവും ദീപ പോളും ഇവരുടെ യാത്രയിലുണ്ടായിരുന്നു. എന്നാൽ കുക്കു പങ്കുവെച്ച വീഡിയോകളിൽ ഒന്നും തന്നെ അപർണയെയും ജീവയെയും കാണാൻ കഴിഞ്ഞില്ല. ഇതോടെ ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന സംശയവും ഉയർത്തിയിരുന്നു.

യൂട്യൂബിലൂടെ വിഡിയോകൾ ഒന്നും കാണാത്തത് കാരണം എന്താണെന്നു ആരാധകർ അന്വേഷിച്ചിരുന്നു. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ സ്വന്തം ജീവയും അപർണയും. യൂട്യൂബിൽ നിന്നും ഇരുവരും ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനുള്ള കാരണം അവർ തന്നെ പറയും എന്നാണ് കുക്കു പറയുന്നത്.

ALSO READ- ദിലീപേട്ടന് എപ്പോഴും സ്‌നേഹമാണ്, സ്വന്തം ഏട്ടനെപോലെയാണ് എനിക്ക്, അദ്ദേഹത്തിന് എന്നെ കാണിച്ച് കൊടുത്തത് മഞ്ജു ചേച്ചി, തുറന്നുപറഞ്ഞ് നിത്യ ദാസ്

വീഡിയോകൾ ഒന്നും കാണാതെ വന്നതോടെ ഇരുവരും വേർപിരിഞ്ഞോ എന്ന തരത്തിലുള്ള ഗോസിപ്പുകൾ വരെ പ്രചരിക്കാൻ തുടങ്ങി.എന്നാൽ ഇതൊന്നുമല്ല യാഥാർഥ്യമെന്നും തങ്ങൾക്കിടയിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും ഇരുവരും പറയുന്നു.

അതേസമയം, പ്രശ്നം ഇവരുടെ യൂട്യൂബ് ചാനൽ പാർട്‌നെഴ്‌സും ആയിട്ടാണ്. ആ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിനാൽ ചാനൽ അവസാനിപ്പിയ്ക്കുകയാണ് എന്നാണ് ജീവയും അപർണയും പറയുന്നത്. കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും ഇവർ പറയുന്നു. ഇനി പുതിയ ചാനൽ തുടങ്ങുമോ ഇല്ലയോ എന്നൊന്നും അറിയില്ലെന്നും അപർണ പറഞ്ഞു. ഈ തീരുമാനം എടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും താരദമ്പതികൾ പറയുകയാണ്.

Advertisement