‘പുതിയ അതിഥി വന്നു’; ആരാധകരോട് സന്തോഷം പങ്കുവെച്ച് അപ്‌സര; വിശദീകരണവുമായി ആൽബി വരുന്നില്ലേ എന്ന് ചോദ്യം

181

വിവാഹദിനത്തിലും പിന്നീടും വിവാഹ വിശേഷത്തേക്കാൾ ഗോസിപ്പുകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞതിന്റെ ദുരനുഭവുമുള്ള അപ്‌സര വീണ്ടും ചർച്ചകളിൽ നിറയുകയാണ്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി വന്ന പ്രേക്ഷക പ്രിയ നേടിയാണ് അപ്സര. ഒരു സെലിബ്രിറ്റിയായിട്ടും ആൽബിൻ ഫ്രാൻസിസുമായുള്ള വിവാഹം ആഘോഷിക്കപ്പെടാതെ അപവാദങ്ങൾ മാത്രം പ്രചരിക്കുന്നതിലെ വിഷമം പിന്നീട് അപ്‌സര പങ്കുവെച്ചിരുന്നു.

വ്യത്യസ്ത മതത്തിൽപ്പെട്ട ആൽബിയും അപ്‌സരയും ജീവിതത്തിൽ ഒന്നിച്ചത് വീട്ടുകാരുടെ അനുഗ്രഹത്തോടെയായിരുന്നു. എന്നാൽ ആൽബിയുമായുള്ള വിവാഹ ദിവസം തന്നെ നടിയെ കുറിച്ച് വന്ന വാർത്തകൾ ആരേയും അമ്പരപ്പിക്കുന്നതായിരുന്നു.

Advertisements

അപ്സരയും രണ്ടാം വിവാഹമാണ് ഇതെന്നും ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട് അത് മറച്ചുവെച്ചാണ് ഇപ്പോഴത്തെ വിവാഹം എന്ന തരത്തിലായിരുന്ന് അപവാദ വാർത്തകൾ. ആരും തളർന്നുപോകുന്ന ഇത്തരം അപവാദങ്ങളിലൊന്നും എന്നാൽ അപ്‌സര വീണുപോയില്ല. എല്ലാ കുപ്രചാരണങ്ങളേയും അവർ ധീരതയോടെ തന്നെ നേരിട്ടു.എല്ലാ ഗോസിപ്പുകളേയും പരിഹസിച്ച് സ്വയം ട്രോളായി കണ്ട് ഏറ്റെടുത്ത് ചിരിച്ചു തള്ളുകയായിരുന്നു അപ്സരയും ആൽബിയും.

ALSO READ- സകലരും പറഞ്ഞു, ആറ് മാസം പോലും പൂർത്തിയാക്കില്ലെന്ന്, എന്നാൽ 22ാം വർഷത്തിലും ഒന്നിച്ച് മുന്നേറുന്നെന്ന് ഷൈജു ദാമോദരൻ

എന്നാൽ അപ്‌സരയെ തളർത്താനായി കിട്ടിയ ഓരോ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് ചിലർ. ഇത് അപ്‌സരയുടെ സോഷ്യൽമീഡിയ പേജുകളിലേക്ക് നോക്കിിയാൽ തന്നെ വ്യക്തമാകും. നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള പല കാര്യങ്ങളും വളച്ചൊടിച്ചാണ് വാർത്തയായി വരാറുള്ളത്. അതുകൊണ്ുതന്നെ എല്ലാ സംഭവങ്ങളുെ യഥാർത്ഥത്തിൽ എന്താണെന്ന് വിശദീകരിച്ച് ഭർത്താവ് ആൽബി തന്നെ രംഗത്തെത്താറുണ്ട്. അപ്സരയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് കാണുമ്പോൾ ആൽബി അത് പോലെ ഒരു വിശദീകരണവുമായി ഒരിക്കൽ കൂടി വരേണ്ടി വരുമെന്നാണ് പലരുടേയും കമന്റ്.

‘അങ്ങനെ ഞങ്ങൾക്കും കിട്ടി പുതിയ അതിഥി’ എന്ന തലക്കെട്ടിലാണ് അപ്‌സര ഇൻസ്റ്റഗ്രാമിൽ ചില ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു കുഞ്ഞു പൂച്ചക്കുട്ടിയെ പിടിച്ച് നിൽക്കുന്ന അപ്‌സരയെയും കാണാം. പൂച്ചകുഞ്ഞിനെയാണ് ജീവിതത്തിലെ പുതിയ അതിഥിയായി നടി വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോ കാണുന്നതിന് മുമ്പ് തന്നെ ക്യാപ്ഷൻ വായിച്ച് പലരും അപ്സരയ്ക്ക് പിറക്കാൻ പോകുന്നുവെന്ന വാർത്തയുമായി വരാൻ സാധ്യതയുണ്ട്. കമന്റുകൾ ഇതാണ് വിശദീകരിക്കുന്നതും.

ALSO READ- ഞെട്ടിച്ച് സെബാസ്റ്റ്യൻ, മൂന്നാം എപ്പിസോഡ് തീർന്നത് അറിയാതെ പ്രേക്ഷകർ; കരിക്ക് സിനിമയോളം വളർന്നെന്ന് സാക്ഷ്യപ്പെടുത്തി ആരാധകരും

കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആൽബിൻ ഫ്രാൻസിസും അപ്‌സരയും പ്രണയത്തിലായത് ചാനലിൽ ഒരു ഷോ ചെയ്തതിലൂടെയാണ്. വിവാഹ ശേഷവും അപ്സര അഭിനയ രംഗത്ത് സജീവമാണ്.

Advertisement