സിനിമയിലെത്തും മുൻപ് കോളേജ് കാലത്ത് പ്രണയം; ഒളിച്ചോടി വിവാഹം കഴിച്ചു, പിന്നീട് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും ഒന്നും ഭാവിച്ചില്ല; പിന്നിട്ട ദുരന്തത്തെ കുറിച്ച് മല്ലിക

1542

ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാലോകത്തു നിന്നും കളർസിനിമയിലേക്കും ഡിജിറ്റൽ സിനിമകളിലേക്കും സിനിമാലോകം സഞ്ചരിച്ചപ്പോഴും കൂടെ സഞ്ചരിച്ചെത്തിയ അപൂർവ്വം താരങ്ങളിൽ ഒരാളാണ് മല്ലിക സുകുമാരൻ. സിനിമയിലെ ബോൽഡായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും താൻ മുൻപ് അങ്ങനെയൊന്നും ആയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് അവർ. സിനിമയിലേക്ക് ഉപജീവനമാർഗ്ഗമായി എത്തിയതും കടന്നുപോയ ദുരന്തങ്ങളും ഓർത്തെടുക്കുകയാണ് മല്ലിക.

ജിവിതത്തിൽ രക്ഷകനായിട്ടാണ് ഭർത്താവ് സുകുമാരൻ അവതരിച്ചതെന്ന് പലപ്പോഴും മല്ലിക സുകുമാരൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഈയടുത്ത് നൽകിയ അഭിമുഖത്തിലും ജഗതി ശ്രീകുമാറുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ ജീവിതത്തിലേക്ക് പോയതിനെ കുറിച്ച് മല്ലിക വെളിപ്പെടുത്തുകയാണ്.

Advertisements

കോളേജിൽ പഠുക്കുന്ന കാലത്തായിരുന്നു ആദ്യപ്രണയമെന്നും അന്ന് വിവാഹം ചെയ്ത് ആകെ തകർന്നിരിക്കുമ്പോഴാണ് നടൻ സുകുമാരനെ പരിചയപ്പെടുന്നതെന്നും മല്ലിക സുകുമാരൻ വെബ് മാഗസീന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയിലേക്ക് വന്നത് ഉപജീവനത്തിനായിട്ടായിരുന്നു എന്ന് മല്ലിക സുകുമാരൻ പറയാതെ പറയുകയാണ്.

‘കോളേജ് കലോത്സവങ്ങളിൽ മറ്റൊരു കോളേജിനെ പ്രതിനിധികരിച്ച് കൊണ്ട് വരുന്ന വലിയൊരു കലാകാരനോട് കോളേജിൽ പഠിക്കുന്ന കാലത്ത് എനിക്കൊരു പ്രണയം ഉണ്ടായി. വിമൻസ് കോളേജിൽ നിന്ന് പോവുന്ന കലാകാരിയായിരുന്നു ഞാനും. അന്ന് പുള്ളിയും സിനിമയിൽ വന്നിട്ടില്ല. അതിന് മുൻപാണ് പ്രണയവും ഒളിച്ചോട്ടവും എല്ലാം നടന്നത്. ആ പ്രായത്തിൽ അതൊരു ജീവിതമാക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. ‘.

Also Read
ലാലേട്ടനെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ ഡയലോഗ് പറയാന്‍ മറന്ന് വാ പൊളിച്ചു നിന്നുപോയി; ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് ലാല്‍ ജോസ് സാര്‍ പറഞ്ഞു: അന്ന രാജന്‍

‘കോളേജിൽ നിന്ന് കണ്ട് ഇഷ്ടത്തിലായതിനാൽ തന്നെ ജാതിയുടെ പ്രശ്‌നമൊക്കെ കാരണം വീട്ടുകാർ എന്തായാലും സമ്മതിക്കാൻ പോവുന്നില്ലെന്ന് കരുതി. അദ്ദേഹവും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വിവാഹം കഴിക്കാനൊരുങ്ങി പെട്ടെന്നൊരു ദിവസം എന്നെയും കൊണ്ട് അദ്ദേഹം വീട്ടിൽ ചെന്ന് ഇറങ്ങി. ഇരുപത്തിരണ്ട് വയസാണ് എനിക്ക്. ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുകയായിരുന്നു.’

‘തുടക്കത്തിൽ അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും കുഴപ്പമില്ലെന്നൊക്കെ പറഞ്ഞെങ്കിലും ചെന്ന് കയറിയപ്പോൾ സന്തോഷത്തോടെയല്ല സ്വീകരിച്ചത്. പുള്ളി തന്നെ അവരോട് ഇക്കാര്യം സംസാരിച്ചു. എന്തായാലും ഇത്രയും ആയ സ്ഥിതിയ്ക്ക് മല്ലികയുടെ വീട്ടുകാരെ കണ്ട് സംസാരിച്ച് രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ വീട്ടുകാരെ കാണുന്നത് മാത്രം നടന്നില്ല. അഞ്ച് വർഷം അച്ഛനെയും അമ്മയെയും ഞാൻ കണ്ടില്ല. ഡിഗ്രി പഠനവും അതോടെ അവസാനിച്ചു.’-മല്ലിക സുകുമാരൻ പറയുന്നു’.

സാമ്പത്തികമായ പ്രശ്നങ്ങളാണ് പിന്നീട് കുടുംബജീവിതത്തിന്റെ താളം തെറ്റിച്ചതെന്ന് മല്ലിക സുകുമാരൻ പറയുന്നു. കുറച്ച് കാലം ഒന്നിച്ച് ജീവിച്ച് തുടങ്ങിയതോടെ സാമ്പത്തികമായ പ്രശ്നങ്ങൾ വന്നു. അതാരുടേയും കുറ്റമല്ലെന്നും കോളേജിൽ പഠിക്കുന്നതിനാൽ ജോലിയുണ്ടായിരുന്നില്ലെന്നും മല്ലിക പറഞ്ഞു.

സിനിമയിലേക്ക് താനെത്തിയത് എങ്ങനെയായിരുന്നെന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തുന്നുണ്ട്. ഉത്തരയാനം എന്നൊരു സിനിമയിലേക്ക് ഒരു അവസരം ലഭിച്ചു. പെട്ടെന്ന് എനിക്ക് ഉത്തരം പറയാൻ പറ്റിയില്ല. പക്ഷേ അദ്ദേഹം അത് സമ്മതിച്ചു. നാലഞ്ച് ചെറിയ സീനുകൾ ആയിരുന്നു അതിൽ.

Also Read
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം യൂവ സൂപ്പർതാരം വിജയ് ദേവരക്കൊണ്ട, ഋഷഭയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ

വീണ്ടും സിനിമയിലേക്ക് അവസരം ലഭിക്കുകയുണ്ടായി. സാമ്പത്തികമായ പ്രയാസത്തിലായിരുന്നു ആ സമയത്തും. ഇതിനിടെ ഞങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ വന്ന് തുടങ്ങി. സാമ്പത്തികം ആയിരുന്നു പ്രധാന പ്രശ്നം. പിന്നീട് അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായി. പുള്ളിയ്ക്ക് സിനിമകളൊക്കെ സജീവമായതോടെ വീട്ടിൽ നിന്നും വിളികൾ വന്നു. പക്ഷേ എന്നോട് സംസാരിക്കാൻ അദ്ദേഹത്തിന്റെ വീട്ടുകാരോ എന്റെ വീട്ടുകാരോ ഉണ്ടായില്ല. ഒരു വർഷത്തോളം അദ്ദേഹം സിനിമ, വീട് എന്ന നിലയിൽ യാത്രയിലായി. താനൊറ്റയ്ക്ക് മദ്രാസിൽ താമസിക്കുകയായിരുന്നുവെന്നും മല്ലിക പറയുന്നു.

ഈ സമയത്താണ് സുകുമാരൻ ജീവിതത്തിലേക്ക് വന്നത്. ജഗതിയുമായി അകൽച്ചയായതോടെ തനിക്ക് നിലനിൽക്കാൻ പറ്റാത്ത അവസ്ഥയായി. പുള്ളിയ്ക്ക് വേറൊരു ബന്ധമുള്ളത് പോലെ ഒക്കെ കേട്ടെങ്കിലും ഒന്നും അറിഞ്ഞതായി താൻ ഭാവിച്ചില്ല. സൗകര്യമുണ്ടെങ്കിൽ വരും എന്ന നിലപാടിലായിരുന്നു അദ്ദേഹം.

ഈ സമയത്താണ് സുകുമാരൻ എന്ന ആളുടെ പ്രത്യക്ഷപ്പെടൽ. സുകുവേട്ടനാണ് എന്നോട് വീട്ടുകാരെ പോയി കാണാൻ പറഞ്ഞത്. സുകുവേട്ടനോട് തുടക്കത്തിൽ ബഹുമാനമാണ് തോന്നിയതെന്നും മല്ലിക സുകുമാരൻ മനസ് തുറന്നു.

Advertisement