Home Entertainment Celebrities

എന്റെ ഭാര്യയെ ഞാന്‍ ഇങ്ങനെ കെട്ടിപ്പിടിച്ച് നില്‍ക്കും, ആര്‍ക്കെങ്കിലും കുഴപ്പമുണ്ടോ, ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ആല്‍ബിനും അപ്‌സരയും

114

മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്സര രത്നാകരനും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു . ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു.

തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Advertisements

അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയതും. വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.

Also Read: സെയ്ഫിന് വേണ്ടി സിനിമ ഉപേക്ഷിച്ച മുൻ ഭാര്യ. ‘അമൃത സിംഗിന്’ പിന്നീട് സംഭവിച്ചതെന്ത് ?

ആല്‍ബിയുമായുള്ള വിവാഹ ശേഷവും അപ്‌സര അഭിനയത്തില്‍ സജീവമാണ്. അപ്സരയും ആല്‍ബിയും ഒന്നായിട്ട് ഒരു വര്‍ഷം ആവുകയാണ്. തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ദമ്പതികള്‍. ഇരുവരുടെയും ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നുണ്ട് എങ്കിലും ഞങ്ങള്‍ ജീവിതത്തിലെ വലിയ സന്തോഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഞാന്‍ എന്റെ ഭാര്യയെ ഇങ്ങനെ കെട്ടിപ്പിടിച്ച് നില്‍ക്കും ആര്‍ക്കാണ് കുഴപ്പം എന്ന് ആല്‍ബി ചോദിക്കുന്നു. ഇന്ന് ഒന്നാം വിവാഹ വാര്‍ഷികമാണ്. എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോകുന്നതെന്നും ആല്‍ബി പറയുന്നു.

Also Read: ഇനിയും സിംഗിളായി തുടരാനാണോ തീരുമാനം ? അനുഷ്‌ക ഷെട്ടിക്ക് ആരാധകരുടെ സ്‌നേഹോപദേശം.

ഇത്തവണത്തെ തങ്ങളുടെ വിവാഹ വാര്‍ഷികം റിയല്‍ സ്റ്റാര്‍സിനൊപ്പമാണ് ആഘോഷിക്കുന്നതെന്നും തങ്ങളുടെ ജീവിതത്തില്‍ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണെന്ന് അപസരയും കൂട്ടിച്ചേര്‍ത്തു.

Advertisement