Home Entertainment Celebrities

തോൽപിച്ചു എന്ന് കരുതേണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം ; ആരാധകർക്കിടയിൽ ചർച്ചയായി സൂരജിന്റെ പുതിയ പോസ്റ്റ്

129

മിനിസ്‌ക്ീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരനായത്. സീരിയലിൽ നിന്ന് പിൻമാറിയതിന് ശേഷം താരം സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോ ആണ് ചർച്ചയാകുന്നത്.

ഒരു പുസ്തകം വായിച്ചു കൊണ്ട് ഇരിയ്ക്കുന്ന ഫോട്ടോയ്ക്ക് ഒപ്പമാണ് സൂരജ് സണ്ണിന്റെ ഇൻസ്റ്റാഗ്രം പോസ്റ്റ്. ‘തോൽപിച്ചു എന്ന് കരുതേണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം’ എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷൻ. കൂടുതൽ ഒന്നും ഉൾപ്പെടുത്താത്ത പോസ്റ്റിൽ നിന്നും, സൂരജിന് പല ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്.

Advertisements

ALSO READ

ഇന്ന് ശരണ്യയുടെ പിറന്നാൾ, അവൾ ദൈവസന്നിധിയിൽ എത്തിയുള്ള ആദ്യത്തെ ജന്മദിനം : ഹൃദയം തൊടും കുറിപ്പുമായി സീമ ജി നായർ

കരിയറിന്റെ തുടക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുള്ള നടനാണ് സൂരജ്. പല അവസരങ്ങളിലും അത് തുറന്ന് പറഞ്ഞിട്ടും ഉണ്ട്. മാനസികമായി തന്നെ പിന്നോട്ട് വലിയ്ക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നും, തോൽപിക്കാൻ നോക്കുന്നവരുടെ മുന്നിൽ ജയിച്ചു കാണിക്കണം എന്നു സൂരജ് പല തവണ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. നടന്റെ പുതിയ പോസ്റ്റിന് താഴെ ആരാധകർ കമന്റ് ആയി ഇടുന്നതും ഇത് തന്നെയാണ്.

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നിന്നും പിന്മാറിയ സമയത്തും നടനെ വിമർശിച്ചിരുന്നുവത്രെ. എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞാണ് സൂരജ് സൺ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും പിന്മാറിയത്. നടന്റെ ചില പോസ്റ്റുകൾ കാണുമ്പോൾ, ആ പിന്മാറ്റത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന സംശയം ആരാധകർക്കിടയിൽ ഇല്ലാതില്ല.

ALSO READ

ധനുഷുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ പുതിയ സന്തോഷം; ഐശ്വര്യ രജനികാന്തും ലോറൻസും ഒന്നിക്കുന്നു

എന്ത് തന്നെയായാലും ഇപ്പോൾ സിനിമയിലാണ് സൂരജ് സണ്ണിന്റെ ശ്രദ്ധ മുഴുവൻ. ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഒരു സീനിൽ സൂരജ് എത്തിയിരുന്നു. പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ നടൻ . ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിട്ടുണ്ട്.

Advertisement