ഹൃദയം തകർന്ന വേദനയോടെയാണ് ഞങ്ങൾ ഇത് പറയുന്നത് ; ആർക്കെങ്കിലും സഹായിക്കാൻ ആകും എങ്കിൽ മുൻപോട്ട് വരിക എന്നഭ്യർത്ഥനയോടെ നിഹാലും പ്രിയയും

494

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് പ്രിയ മോഹൻ. നടി പൂർണിമ സഹോദരിയായ താരത്തിന് ആരാധകരേറെയാണ്. അഭിനയം നിർത്തിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് താരമെത്താറുണ്ട്. നിഹാൽ പിള്ളയും പ്രിയയും വേദുവുമൊക്കെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്.

തങ്ങളുടെ യൂ ട്യൂബ് ചാനൽ വഴിയാണ് താര ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളിൽ അധികവും പ്രേക്ഷകരുമായി പങ്കു വച്ചിട്ടുള്ളത്. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലുമായാണ് ഇവരെത്തിയിട്ടുള്ളത്. അൽപ്പം ദുഃഖം നിറഞ്ഞ ഒരു വാർത്ത പങ്കു വച്ചാണ് ഇപ്പോൾ ഇരുവരും എത്തിയിരിക്കുന്നത്.

Advertisements

Also read

ലവ് മേക്കിംഗ് രംഗങ്ങളെക്കുറിച്ച് സംവിധായകൻ പറഞ്ഞപ്പോൾ നിരവധി സംശയങ്ങളായിരുന്നു, കൃത്യമായി അദ്ദേഹം വിശദീകരിച്ചതോടെ ആശയക്കുഴപ്പങ്ങളെല്ലാം മാറി ; ‘കള’ യിലെ പ്രണയരംഗങ്ങളെ കുറിച്ച് ദിവ്യ പിള്ള

ഇരുവരുടെയും ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങളാണ് ഒരു ഹാപ്പി ഫാമിലിയിലൂടെ പ്രേക്ഷകരിലേക്ക് പ്രിയയും നിഹാലും എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു സങ്കടകരമായ വാർത്തയാണ് ഇരുവരും പ്രേക്ഷകരോടായി പറയുന്നത്. ഹൃദയം തകർന്ന വേദനയോടെയാണ് ഞങ്ങൾ ഇത് പറയുന്നതെന്നും സോഷ്യൽ മീഡിയിൽ പങ്കിട്ട പോസ്റ്റിലൂടെ നിഹാലും പ്രിയയും പറയുന്നു.

തങ്ങളുടെ യൂ ട്യൂബ് ചാനൽ ആരോ ഹാക്ക് ചെയ്തിരിക്കുന്നു. എന്ത് ചെയ്യണം എന്ന് അറിയില്ല. ആർക്കെങ്കിലും സഹായിക്കാൻ ആകും എങ്കിൽ മുൻപോട്ട് വരിക എന്നഭ്യർത്ഥനയോടെയാണ് ഇരുവരും പോസ്റ്റ് പങ്കുവച്ചത്. ഏകദേശം 246കെ സബ്‌സ്‌ക്രൈബേർസ് ആയിരുന്നു ചാനലിന് ഉണ്ടായിരുന്നത്. റഷ്യൻ ട്രിപ്പിൾ സന്തോഷ നിമിഷങ്ങൾ ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരും പ്രേക്ഷകർക്കായി പങ്കിട്ടിരുന്നത്.

2019 ൽ ആരംഭിച്ച ചാനലിൽ യാത്ര, ഭക്ഷണം, ഷോപ്പിംഗ്, വീട്ടിലെ ആഘോഷങ്ങൾ അങ്ങനെയെല്ലാം പങ്കുവെക്കാനുള്ള സ്പേസായാണ് ഇരുവരും ഒരു ഹാപ്പി ഫാമിലി ഉപയോഗിച്ചിരുന്നത്. ചാനലിന്റെ പ്രമോയ്ക്കായുള്ള സംഭവങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്. വേദുവിനൊപ്പമുള്ള തങ്ങളുടെ ആദ്യ വീഡിയോ കൂടിയായിരുന്നു അത്.

Also read

അതിന് വേണ്ടിയല്ല യോഗ ചെയ്യുന്നത്, അതിനൊക്കെ വേറെ പല വഴികളും ഉണ്ടല്ലോ: സംയുക്ത വർമ്മ

വേദുവിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയുമായാണ് ആദ്യം ഇരുവരും എത്തിയത്. ഇൻട്രോ വീഡിയോയിരുന്നു ഇരുവരും ആദ്യമായി പങ്കുവെച്ചത്.

ഇതിന് പിന്നാലെയായാണ് പിറന്നാളാഘോഷത്തിന്റെ ഒരുക്കങ്ങൾ കാണിച്ചത്. പങ്കു വച്ച ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു.

 

Advertisement