ബിക്കിനിയിൽ ഞെട്ടിച്ച് സംയുക്ത മേനോൻ, തീവണ്ടിയിലെ നാടൻ പെൺകുട്ടി തന്നെയാണോ ഇതെന്ന് ആരാധകർ

151

തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സംയുക്ത മേനോൻ. ദേവി എന്ന കഥാപാത്രത്തെയായിരുന്നു സംയുക്ത അവതരിപ്പിച്ചത്. തനിനാടനായെത്തിയ താരം ഇടയ്ക്കിടയ്ക്ക് മേക്കോവറുകൾ നടത്താറുണ്ട്.

ആദ്യ സിനിമയിലൂടെ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെടാൻ താരത്തിന് സാധിച്ചു. അതിന് ശേഷം നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Advertisements

Also read

ലവ് മേക്കിംഗ് രംഗങ്ങളെക്കുറിച്ച് സംവിധായകൻ പറഞ്ഞപ്പോൾ നിരവധി സംശയങ്ങളായിരുന്നു, കൃത്യമായി അദ്ദേഹം വിശദീകരിച്ചതോടെ ആശയക്കുഴപ്പങ്ങളെല്ലാം മാറി ; ‘കള’ യിലെ പ്രണയരംഗങ്ങളെ കുറിച്ച് ദിവ്യ പിള്ള

ഫ്ളോറൽ ബിക്കിനി ധരിച്ചുള്ള ചിത്രമായിരുന്നു സംയുക്ത മേനോൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സ്വിമമ്മിംഗ് പൂളിൽ നിന്നും പകർത്തിയ ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായത്. താരങ്ങളും ആരാധകരുമുൾപ്പടെയായി നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയത്.

നിമിഷ സജയൻ, ജ്യോത്സന രാധാകൃഷ്ണൻ, റിമ കല്ലിങ്കൽ, മഞ്ജിമ മോഹൻ, സിതാര കൃഷ്ണകുമാർ, സാധിക, അപൂർവ്വബോസ് ഇവരെല്ലാം ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുണ്ട്.

തീവണ്ടിയിലെ നാടൻ പെൺകുട്ടി തന്നെയാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം. എടക്കാട് ബറ്റാലിയൻ, ലില്ലി, കൽക്കി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also read

ഹൃദയം തകർന്ന വേദനയോടെയാണ് ഞങ്ങൾ ഇത് പറയുന്നത് ; ആർക്കെങ്കിലും സഹായിക്കാൻ ആകും എങ്കിൽ മുൻപോട്ട് വരിക എന്നഭ്യർത്ഥനയോടെ നിഹാലും പ്രിയയും

വികെ പ്രകാശ് ചിത്രമായ എരിഡയാണ് ഇനി സംയുക്ത മേനോന്റേതായി ഒരുങ്ങുന്നത്. അവളുടെ രാവുകളിലെ സീമയെ അനുസ്മരിപ്പിക്കുന്ന തരത്തിലെ ലുക്കിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Advertisement