മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. നസ്‌റിയയുടെ കുട്ടിത്തം നിറഞ്ഞ അഭിനയം ഇഷ്ടമില്ലാത്തവരില്ല എന്ന് തന്നെ പറയാം. അത് പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും.
Also read
തീവണ്ടിയിലെ നാടൻ പെൺകുട്ടി തന്നെയാണോ ഇത് ? സംശയിച്ച് ആരാധകർ
ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ നസ്രിയയും ഫഹദും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നസ്രിയ.
View this post on Instagram
ഫ്രണ്ട്ഷിപ്പ് ഡേയോട് അനുബന്ധിച്ചാണ് നസ്രിയ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഞാനും എന്റെ ഫ്രണ്ടും എന്നാണ് തരാം ചിത്രത്തിനോടൊപ്പം കുറിച്ചിരിക്കുന്നത്.
Also read
ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.നസ്രിയ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.