‘ഒരു വർഷം കൂടി ആരംഭിച്ചിരിക്കുന്നു!’റോബിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ആരതി പൊടി; ബാച്ചിലറായുള്ള അവസാന ജന്മദിനമെന്ന് റോബിൻ

86

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതൽ പ്രശസ്തനായ താരമായിരിക്കും റോബിൻ രാധാകൃഷ്ണൻ. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടർക്ക് ആരാധകർ വലിയ സ്വീകരണമൊരുക്കിയത് വലിയ ചർച്ചയായിരുന്നു. ഇതിനിടെ റോബിൻ സിനിമയിൽ അഭിനയിക്കുമെന്ന വാർത്തകളും പുറത്തെത്തി. പിന്നീട് അപ്‌ഡേറ്റുകളൊന്നും വന്നില്ലെങ്കിലും റോബിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.

ഇതിനിടെയാണ് അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തിയത്. മോഡലും നടിയും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ എല്ലാ വിഷമഘട്ടങ്ങളിലുമുള്ള സപ്പോർട്ട്. ഇരിവരുടെ വിവാഹ നിശ്ചയവും വലിയ ആഘോഷമായാണ് നടന്നത്.

Advertisements

ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ റോബിന്റെ ഒരു ജന്മദിനാഘോഷം കൂടി ആഘോഷമാക്കിയിരിക്കുകയാണ് ആരതി പൊടി. ‘ഒരു വർഷം കൂടി ആരംഭിച്ചിരിക്കുന്നു, നിങ്ങൾ എന്നത്തേക്കാളും ആകർഷകവും മനോഹരവുമായി മാറിയിരിക്കുന്നു. ജന്മദിനാശംസകൾ, പ്രിയപ്പെട്ടവനെ. എന്റെ സന്തോഷത്തിന്റെ ഇടം,’- എന്ന് കുറിച്ചാണ് ആരതി ആഘോഷത്തിന്റെ ചിത്രം പങ്കിട്ടത്.

ആരതിയുടെ ആശംസയ്ക്ക് കമന്റുമായി റോബിനും എത്തി.’സർപ്രൈസിന് നന്ദി ആരതി പൊടി. ഒരു ബാച്ചിലർ എന്ന നിലയിൽ എന്റെ അവസാനത്തെ ജന്മദിനമാണിത്. 33 വയസ്സ് തികഞ്ഞിരിക്കുന്നു’- എന്ന് റോബിനും കുറിച്ചു.

ALSO READ- ‘എല്ലാം തീരുമാനിക്കുന്നത് ഞാനെന്ന ആ ഹുങ്ക് ആര്‍ക്കും നല്ലതല്ല; നാളെ എനിക്കിത് നെഗറ്റീവായേക്കാം; എന്നാലും പറയും’; മനസ് തുറന്ന് ജോണി ആന്റണി

റോബിന്റെ ജന്മദിനത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഡോക്ടറുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം പൂവണിയട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ.


‘വേദനിപ്പിച്ചവരെ പോലും സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തുക എന്ന മനോഭാവം എല്ലാവർക്കും കിട്ടില്ല പക്ഷെ, ഡോക്ടർക്ക് അത് വേണ്ടുവോളം ഉണ്ട്. ഏതോ ഒരു മുൻജന്മ ബന്ധം പോലെ അദ്ദേഹത്തെ ആത്മാർത്ഥമായി സ്‌നേഹിച്ചവർ ഇന്നും കൂടെയുണ്ട്. ജീവിത യാത്രയിൽ നല്ലത് മാത്രം സംഭവിക്കട്ടെ’- എന്ന് സ്‌നേഹത്തോടെ ഡോക്ടർക്ക് ആശംസ അറിയിച്ചിരിക്കുകയാണ് ഒരു ആരാധകൻ.

ALSO READ- ‘എന്നെ മോശമായിട്ട് അനുകരിക്കുന്ന ഒരാളാണ് അസീസ് നെടുമങ്ങാട്’, പലരും നമ്മളെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു: അശോകന്‍

ആരാധകർക്ക് പുറമെ ശ്രുതി രജനികാന്ത് അടക്കമുള്ള താരങ്ങളും റോബിന് ആശംസകൾ നേരുന്നുണ്ട്. അടുത്തകാലം വരെ ഉദ്ഘാടനങ്ങളും മറ്റുമായി ജനങ്ങൾക്കിടയിൽ തിരക്കിലായിരുന്നു റോബിൻ. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ അൽപം അകലം പാലിച്ചിരിക്കുകയാണ് താരം.

Advertisement