ചെറിയ കാര്യത്തിന് പോലും എക്‌സ്ട്രീം ദേഷ്യക്കാരനാകും; അരമണിക്കൂർ കൊണ്ട് വന്നു മിണ്ടും; ആ ഒരു കോൺഫിഡൻസ് ഉണ്ട് എനിക്ക്; റോബിനെ കുറിച്ച് ആരതി പൊടി

941

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതൽ പ്രശസ്തനായ താരമായിരിക്കും റോബിൻ രാധാകൃഷ്ണൻ. ഷോ അടുത്ത സീസണിലേക്ക് കടന്നിട്ടും കഴിഞ്ഞ സീസണിലെ താരമായ റോബിൻ വാർത്തകളിൽ നിറയുകയാണ്.

ഈയടുത്തായി താരത്തിന്റെ സിനിമയുടെ വിശേഷങ്ങളും പുറത്തെത്തിയിരുന്നു. കൂടാതെ, ജനങ്ങൾക്കിടയിലിറങ്ങി തന്നെ സജീവമായി സ്വയം പ്രമോട്ട് ചെയ്യാനും റോബിൻ ശ്രദ്ധിക്കാറുണ്ട്. ഈയിടെയായി നിരവധി ആരോപണങ്ങൾ താരത്തിന് നേരെ ഉയർന്നിരുന്നു. ഇതിന് പൊതു സ്ഥലത്ത് വെച്ചാണ് റോബിൻ മറുപടി നൽകിയതും. താരത്തിന്റെ ആക്രോശവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ സന്തോഷ് കുരുവിള നിർമ്മിക്കുമെന്ന് പറഞ്ഞ് പുറത്തിറക്കിയ റോബിന്റെ സിനിമയുടെ പോസ്റ്റർ വ്യാജമാണെന്നാണ് വിവരം, ഇക്കാര്യം സ്ഥിരീകരിച്ച് നിർമാതാവ് തന്നെ രംഗത്തെത്തിയിരുന്നു.

Advertisements

പിന്നാലെ റോബിന്റെ അടുത്ത സുഹൃത്തും പിആർ വർക്കിന് മുന്നിൽ നിന്നിരുന്ന വ്യക്തിയുമായ സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വാർത്തയിൽ വീണ്ടും റോബിനെ നിറയ്ക്കുന്നത്. കു പ്രസിദ്ധിയായാലും വേണ്ടില്ല വാർത്തകളിൽ ചർച്ചയാവണം എന്നുമാത്രമെ റോബിനുള്ളൂവെന്നാണ് വിമ ർശകർ പറയുന്നത്.

ALSO READ- എന്താണ് ചെയ്യുന്നതെന്ന് അറിയില്ല, കരിയർ അവസാനിപ്പിച്ച് ആത്മീയപാതയിലേക്ക് തിരിഞ്ഞു; ഗൗതം കാർത്തികിന് വേണ്ടി തിരിച്ചെത്തി; വികാരാധീനനായി ചിമ്പു

ഇതിനിടയിൽ ഇപ്പോഴിതാ റോബിന്റെ ദേഷ്യത്തെ കുറിച്ച് റോബിന്റെ പ്രണയിനി ആരതി പൊടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. റോബിന് പലപ്പോഴും ദേഷ്യം എക്‌സ്ട്രീം ആയിരിക്കുമെന്നും എന്നാൽ, അരമണിക്കൂർ കഴിയുമ്പോൾ തന്നെ ഇണങ്ങുമെന്നും ആരതി പൊടി പറയുകയാണ്.

‘ഞങ്ങൾ തമ്മിൽ അ ടി യുണ്ടാവാറുണ്ട്. പക്ഷെ അതൊന്നും ഒരു ദിവസത്തിൽ കൂടുതൽ നിൽക്കാറില്ല. ഡോക്ടർ തന്നെ വന്ന് അതെല്ലാം സോൾവ് ചെയ്യും’- എന്നാണ് ആരതി പൊടിയുടെ വാക്കുകൾ .

പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങളുടെ പേരിലായിരിക്കും അടിയുണ്ടാവുക. പരിഹരിക്കാൻ ആൾ തന്നെ ആദ്യം വരും. എനിക്ക് അറിയാം അതെന്തായാലും വരുമെന്ന്. അതുകൊണ്ടാണ് ധൈര്യത്തിൽ വഴക്ക് ഉണ്ടാക്കുന്നതും. തനിക്ക് അങ്ങനെയൊരു നല്ല കോൺഫിഡൻസ് ഉണ്ടെന്നും ആരതി പറയുന്നു.

ALSO READ- ആദ്യ സിനിമയിലെത്തിയത് 12 വർഷം കൊണ്ട്; എന്നാൽ, എന്നെ ആരും അറിഞ്ഞില്ല, അടുത്ത പടത്തിനു ആരും വിളിച്ചില്ല; ഇപ്പോഴും സ്ട്രഗിൾ: പ്രവീൺ പ്രേം

‘അതുകൊണ്ട് ഞാൻ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നു. അടിയുണ്ടാക്കുമ്പോൾ അതിന്റെ എക്‌സ്ട്രീം ആയിരിക്കും. ഒരു അരമണിക്കൂർ കഴിയുമ്പോൾ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് വരും. നമ്മളാണോ അടികൂടിയത് എന്ന് തോന്നും’, – ആരതി പൊടി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയായിരുന്നു.

ഇതിനിടെ രൂക്ഷമായ വിമർശനങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ റോബിൻ കേരളം വിടിട്രിക്കുകയാണ്. താരം ഇപ്പോൾ ശ്രീലങ്കയിലേക്ക് പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം താൻ അവിടെ എത്തിയതിൻരെ വിശേഷങ്ങളടക്കം സോഷ്യൽമീഡിയയിലൂടെ രോബിൻ പങ്കുവെയ്ക്കുന്നുണ്ട്.

ഇതിനിടെ, റോബിനെതിരെ നിരവധി ആരോപണങ്ങളുമായി എത്തിയ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാടിനെതിരെ ആരതി പൊടി കേസ് കൊടുത്തിരിക്കുകയാണ്. ശാലു പേയാട് തൻറെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിൻറെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു.

Advertisement