എന്താണ് ചെയ്യുന്നതെന്ന് അറിയില്ല, കരിയർ അവസാനിപ്പിച്ച് ആത്മീയപാതയിലേക്ക് തിരിഞ്ഞു; ഗൗതം കാർത്തികിന് വേണ്ടി തിരിച്ചെത്തി; വികാരാധീനനായി ചിമ്പു

114

നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ പാതപിന്തുടർന്ന് സിനിമാ ലോകത്തിലേയ്ക്ക് എത്തിയ നടനാണ് സിലംബരസൻ എന്നറിയപ്പെടുന്ന പ്രേക്ഷകരുടെ സ്വന്തം ചിമ്പു. ആദ്യചിത്രങ്ങൾ അത്ര വിജയം സമ്മാനിച്ചില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ താരത്തെ കൂടുതൽ ജനപ്രിയനാക്കി. ബാലതാരമായ സിനിമയിലെത്തിയ ചിമ്പു ആദ്യമായി നായകനാവുന്നത് 2002 ൽ പുറത്തിറങ്ങിയ കാതൽ അഴിവതില്ലെ എന്ന ചിത്രത്തിലാണ്.

ചിത്രത്തിന്റെ നിർമ്മാണം വഹിച്ചത് നടന്റെ പിതാവ് ടി രാജേന്ദർ സംവിധായകനും അമ്മ ഉഷയുമായിരുന്നു. ഈ ചിത്രം വിജയവും കൈവരിച്ചു. പിന്നീട് നടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു കുതിപ്പായിരുന്നു. 2003 ൽ ദം എന്ന സിനിമയിൽ നടൻ അഭിനയിച്ചു. ശേഷം, 2004 ൽ തുടരെ മൂന്ന് റിലീസുകളാണ് നടനുണ്ടായത്. കുത്ത്, കോവിൽ, മൻമദൻ എന്നീ സിനിമകൾ ആയിരുന്നു അത്. ഇതിൽ മൻമദൻ എന്ന ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ഓളം സൃഷ്ടിച്ചത്.

Advertisements

2006 ൽ പുറത്തിറങ്ങിയ വല്ലവൻ എന്ന സിനിമയും നടന്റെ സിനിമാ ജീവിതത്തിൽ ബ്രേക്ക് ത്രൂവായി. നടി നയൻതാരയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. കൂടാതെ, പിന്നീട് ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃഷയായിരുന്നു ചിത്രത്തിൽ നായികയായത്. ശേഷമുള്ള പല ചിത്രങ്ങളും നടന് സമ്മാനിച്ചത് നിരാശയായിരുന്നു. പിന്നീട് 2018ലാണ് നടൻ വീണ്ടും ഞെട്ടിക്കാൻ എത്തിയത്.

ALSO READ- ആദ്യ സിനിമയിലെത്തിയത് 12 വർഷം കൊണ്ട്; എന്നാൽ, എന്നെ ആരും അറിഞ്ഞില്ല, അടുത്ത പടത്തിനു ആരും വിളിച്ചില്ല; ഇപ്പോഴും സ്ട്രഗിൾ: പ്രവീൺ പ്രേം

പിന്നീട്, 2021 ൽ ഈശ്വരൻ എന്ന സിനിമയിലൂടെ വൻ മേക്ക് ഓവർ നടത്തി താരം ആരാധകരെ ഞെട്ടിച്ചു. ശേഷം എത്തിയതായിരുന്നു മാന്നാട് എന്ന ചിത്രം. ടൈംലൂപ്പ് പ്രമേയമായി എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടികൊടുത്തത്. ഇപ്പോൾ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷൻ വർക്കുകളിലാണ് നടൻ.

തമിഴ് ചിത്രം ‘പത്ത് തല’യുടെ ഓഡിയോ ലോഞ്ചിനെത്തിയ ചിമ്പു വികാരാധീനനനായി പ്രതികരിച്ച് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. താൻ ീയിടയ്ക്ക് എന്താണ് ചെയ്യുന്നതെന്ന് അറിയാതെ കരിയർ അവസാനിപ്പിച്ച്, ആത്മീയ പാത സ്വീകരിച്ചുവെന്നാണ് ചിമ്പുവിൻരെ വെളിപ്പെടുത്തൽ.

ALSO READ-ആണായാലും പെണ്ണായാലും സിനിമയിൽ പ്രശ്‌നങ്ങളുണ്ട്; സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ല എന്ന് പറയാനാവില്ല; തുറന്നുപറഞ്ഞ് നടി ധന്യ അനന്യ

എന്നാൽ, ഗൗതം കാർത്തികിന് വേണ്ടി മാത്രമാണ് പത്ത് തല ചെയ്തതെന്നും ചിമ്പു വെളിപ്പെടുത്തി. താനിന്ന് ജീവിതത്തിൽ കടുപ്പമുള്ള കാലത്തിലൂടെയാണ് കടന്നുപോകുന്നത്. വേണ്ടതുപോലെ ഒന്നും നടക്കുന്നുണ്ടായിരുന്നില്ല. വലിയ വീഴ്ച പറ്റിയതുപോലെ ആയിരുന്നു. സിനിമ ചെയ്യുന്നത് എന്തിനാണെന്ന് തോന്നിയിരുന്ന കാലമുണ്ടായിരുന്നു. അഭിനയം വേണ്ടെന്ന് ചിന്തിച്ച് ആത്മീയപാത സ്വീകരിക്കുകപോലും ചെയ്തിരുന്നുവെന്നും ചിമ്പു തുറന്നുപറയുന്നു.

ചിത്രത്തിന്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജയുമായി തർക്കിച്ചിരുന്ന സമയത്തേക്കുറിച്ചും സിനിമ ചെയ്യാൻ തീരുമാനമെടുത്തത് സുഹൃത്ത് ഗൗതം കാർത്തികിന് വേണ്ടിയാണെന്നും ചിമ്പു പറയുകയാണ്,

വീടുവിട്ട് പുറത്തിറങ്ങുന്നില്ലെന്ന് പരാതി പറയുമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം തന്നെ വിളിച്ച് ‘മഫ്തി’ എന്നൊരു കന്നഡ ചിത്രമുണ്ടെന്നും അത് തമിഴിലൊരുക്കാൻ പദ്ധതിയിടുന്നതായും പറയുകയായിരുന്നു. അത് കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ്കുമാർ അഭിനയിച്ച കഥാപാത്രമായിരുന്നു തനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നു. താൻ അത് ആദ്യമൊക്കെ എതിർത്തു. അദ്ദേഹത്തെ പോലെ ഒരാളുമായി എങ്ങനെ തന്നെ താരതമ്യപ്പെടുത്താനാകും.

തന്റെ കാര്യത്തിൽ തനിക്ക് ആരാധകർ എന്നും കൂടെയുണ്ടായിരുന്നു എന്നും ചിമ്പു പറയുന്നുണ്ട്. ഗൗതം ഇന്നുള്ളിടത്ത് എത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു നല്ല വ്യക്തിയാണ്, ഗൗതമിനായാണ് താൻ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. തനിക്ക് ഈ സിനിമ ഗുണപ്പെടുമോ എന്ന് അറിയില്ല. എന്നാൽ ഗൗതമിന് ഇത് ഗുണപ്പെടുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും ചിമ്പു പറയുന്നു.

ചിമ്പു, ഗൗതം കാർത്തിക് എന്നിവർ ഒന്നിക്കുന്ന ‘പത്ത് തല’ മാർച്ച് 30നാണ് തിയേറ്ററുകളിൽ എത്തുന്നത്. 2017ൽ റിലീസ് ആയ കന്നഡ ചിത്രം ‘മഫ്തി’യുടെ റീമേക്കാണ് ‘പത്ത് തല’. ശിവരാജ്കുമാറും ശ്രീമുരളിയും നായകൻമാരായി എത്തിയ ചിത്രമായിരുന്നു പത്തുതല.

Advertisement