ആണായാലും പെണ്ണായാലും സിനിമയിൽ പ്രശ്‌നങ്ങളുണ്ട്; സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ല എന്ന് പറയാനാവില്ല; തുറന്നുപറഞ്ഞ് നടി ധന്യ അനന്യ

134

മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കുന്ന നടിയാണ് ധന്യ അനന്യ. അയ്യപ്പനും കോശിയും, ജനഗണമന, ഭീഷ്മപർവ്വം, സൗദി വെള്ളക്ക തുടങ്ങിയ നിരവധി സിനിമകളിൽ താരത്തിന്റെ പ്രകടനം ചർച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിലെ വേർതിരിവുകളെ കുറിച്ചും നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം. മലയാള സിനിമാ ലോകത്ത് നിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ല എന്ന് പറയാനാവില്ലെന്ന് ധന്യ അനന്യ പറയുന്നു.

Advertisements

dhanya ananya3

ആൺ/പെൺ എന്നതിലുപരി എല്ലാവരും ഈ പ്രശ്നം നേരിടുന്നുണ്ടെന്നും കുറച്ചുകൂടി സ്വതന്ത്രമായി എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന ഒരിടം ഉണ്ടാവണം എന്നാണ് തൻരെ ആഗ്രഹമെന്നും താരം പറയുന്നു.

ALSO READ- ഇനി ‘സാമി, സാമി’ ഗാനത്തിന് ചുവടുവെയ്ക്കാനില്ല; നടുവേദന പിടിക്കും;ആരാധകരെ നിരാശരാക്കി രശ്മിക മന്ദാന, വിജയ് കളിയാക്കിയതും തുറന്നുപറഞ്ഞ് താരം

എന്നാൽ താൻ വ്യക്തിപരമായി കാസ്റ്റിങ് കൗച്ച് എന്ന ദുരനുഭവം നേരിട്ടിട്ടില്ല. എന്നുകരുതി സിനിമയിൽ കാസ്റ്റിങ് കൗച്ച് ഇല്ല എന്നു പറയാൻ സാധിക്കില്ലെന്നും നിരവധി പേർ ഇക്കാര്യം തുറന്നുപറയുന്നുണ്ട് ഇപ്പോഴെന്നും താരം ചൂണ്ടിക്കാണിക്കുന്നു. മുമ്പത്തെ അപേക്ഷിച്ച് കാസ്റ്റിങ് കൗച്ച് കുറച്ച് കുറവാണെന്നാണ് തോന്നുന്നതെന്നും ആൺ/പെൺ എന്നതിലുപരി എല്ലാവരും ഈ പ്രശ്നം നേരിടുന്നുണ്ടെന്നും താരം തുറന്നുപറയുകയാണ്.

dhanya ananya31

ഇത്തരത്തിലെ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത, കുറച്ചുകൂടി സ്വതന്ത്രമായി എല്ലാവർക്കും ജോലി ചെയ്യാൻ പറ്റുന്ന ഒരിടം ഉണ്ടാവണം എന്നാണ് ആഗ്രഹിക്കുന്നത്. ജോലി ചെയ്യുന്നതിന് മതിയായ പ്രതിഫലം കിട്ടണം. ഓരോരുത്തർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണം. പ്രശ്നങ്ങൾ തുറന്നുപറയുമ്പോൾ അതിനെതിരെ നടപടിയുണ്ടാവുകയും വേണമെന്നും ധന്യ വിശദീകരിച്ചു.

ALSO READ- തന്നെ കൊതിപ്പിച്ച നടന്മാർ ഫഹദും ദുൽഖറുമാണ്; ബാക്കി താരപുത്രന്മാർ മറ്റു വല്ല പണിക്കും പോവുന്നതാണ് നല്ലത്;അച്ഛന്മാരുടെ കോടികൾ കൊണ്ട് ജീവിക്കാലോ: ശാന്തിവിള ദിനേശ്

തുല്യവേതനം എന്നതിനെ കുറിച്ച് പറയുമ്പോൾ, ചെയ്യുന്ന വേഷവും എക്‌സ്സ്പീരിയൻസും പ്രധാനമാണ്. തന്നെ സംബന്ധിച്ച് ചെയ്യുന്ന റോളിന് നിശ്ചയിച്ച പ്രതിഫലം കൃത്യമായി നൽകണം എന്നാണ്. തന്നേക്കാൾ മുതിർന്ന നടീനടന്മാർക്ക് ഒപ്പം അഭിനയിക്കുമ്പോൾ, അവരുടെ അതേ പ്രതിഫലം വേണമെന്ന് പറയാൻ സാധിക്കില്ല.

dhanya ananya32

എന്നാൽ ഓരോ സിനിമ ചെയ്യുമ്പോഴും ആക്ടർ എന്ന നിലയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള പേമെന്റ് കിട്ടണം. ആദ്യചിത്രത്തിലെ പ്രതിഫലമല്ല അടുത്ത ചിത്രത്തിൽ നൽകേണ്ടതെന്നും ധന്യ അഭിപ്രായപ്പെടുകയാണ്.

Advertisement