ഇനി ‘സാമി, സാമി’ ഗാനത്തിന് ചുവടുവെയ്ക്കാനില്ല; നടുവേദന പിടിക്കും;ആരാധകരെ നിരാശരാക്കി രശ്മിക മന്ദാന, വിജയ് കളിയാക്കിയതും തുറന്നുപറഞ്ഞ് താരം

118

കേരളത്തിൽ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളിൽ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തിൽ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിൽ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.

മലയാളികൾക്ക് ഒരുപക്ഷേ രശ്മികയെ കൂടുതൽ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം. കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്.

Advertisements

സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീൻ എന്നാണ് രശ്മികയെ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. ചൈൽഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവ നായികയായി മാറ്റിയത്. ഡിയർ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു. വാരിസ് എന്ന വിജയ് സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ തമിഴിലും എത്തിയ രശ്മിക ഇപ്പോൾ ബോളിവുഡ് ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ- തന്നെ കൊതിപ്പിച്ച നടന്മാർ ഫഹദും ദുൽഖറുമാണ്; ബാക്കി താരപുത്രന്മാർ മറ്റു വല്ല പണിക്കും പോവുന്നതാണ് നല്ലത്;അച്ഛന്മാരുടെ കോടികൾ കൊണ്ട് ജീവിക്കാലോ: ശാന്തിവിള ദിനേശ്

തെലുങ്കിലും തമിഴിലും ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായി മാറിയ രശ്മിക ബോളിവുഡിലും നേട്ടം ആവർത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അതേസമയം, താരത്തിന്റെ മുൻചിത്രങ്ങളിലെ ഗാനങ്ങളും ഡാൻസും ഇന്ത്യയൊട്ടാകെ തരംഗമായിരുന്നു .തെലുങ്ക് ചിത്രം പുഷ്പയിലെ സാമി സാമി എന്ന ഗാനവും തമിഴ് ചിത്രം വാരിസിലെ രഞ്ജിതമേയും ഏറെ ശ്രദ്ധേയമായിരുന്നു. ഈ രണ്ടു സിനിമകളുടെയും വിശേഷങ്ങളാണ് താരം ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെ ‘ആസ്‌ക് മീ എനിതിംഗ്’ എന്ന സെഷനിലാണ് ആരാധകരുമായി രശ്മിക സംസാരിച്ചത്. പുഷ്പയിലെ സാമി സാമി പാട്ടിന് ഇനി ചുവടിവെയ്ക്കുന്നില്ലെന്ന് താരം പറയുകയാണ്. ‘തനിക്ക് രശ്മികയ്ക്കൊപ്പം സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്യണം’ എന്ന് ഒരു ആരാധകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ‘ഇതിനോടകം തന്നെ ഒരുപാട് തവണ സാമി സാമി പാട്ടിന് സ്റ്റെപ്പ് കളിച്ചു. ഇനിയും ആ ചുവട് വെച്ചാൽ ഭാവിയിൽ പുറംവേദന വരുമെന്നാണ് തോന്നുന്നത്. നേരിട്ട് കാണുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാം’ എന്നായിരുന്നു താരത്തിന്റെ മറുപടി.

ALSO READ-എന്നും അതിരാവിലെ ഉറക്കമുണർന്ന് എന്നെ അങ്ങനെ ചെയ്യണമെന്ന് നിക്കിന് വലിയ നിർബന്ധമാണ്: പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

അല്ലു അർജുൻ വേറിട്ടൊരു കഥാപാത്രമായെത്തിയ പുഷ്പ സിനിമയിൽ മലയാളി താരം ഫഹദ് ഫാസിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഗാനവും രശ്മികയുടെ നൃത്ത രംഗവും സോഷ്യൽ മീഡിയകളിൽ വൈറലായി അന്നു മാറിയിരുന്നു. ചിത്രത്തിന്റെ റിലീസിന് മുൻപും ശേഷവും രശ്മിക പങ്കെടുത്ത വേദികളിലെല്ലാം സാമി സാമി എന്ന ഗാനത്തിന് രശ്മിക ചുവടുവെച്ചത് വലിയ തരംഗമാവുകയും ചെയ്തിരുന്നു.

കൂടാതെ, തമിഴ് ചിത്രം വാരിസിലെ ‘രഞ്ജതമേ’ എന്ന ഗാനത്തിലെ രശ്മികയുടെ ചുവടും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. വിജയ്‌ക്കൊപ്പം ഛടുല നൃത്തച്ചുവടുമായി രഞ്ജിതമേയിലൂടെ രശ്മിക കയ്യടി നേടിയിരുന്നു. അതേസമയം, വാരിസിൽ വിജയ് കളിയാക്കിയെന്ന വാർത്തയും താരം ആരാധകരോട് പങ്കുവെച്ചിരുന്നു. വാരിസിൽ വിജയ്‌ക്കൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് ആരാധകൻ ചോദിച്ചപ്പോഴാണ് രശ്മിക ഇക്കാര്യം തുറന്നുപറഞ്ഞത്.

‘വാരിസിന്റെ സെറ്റിൽ സോഫകളിൽ കയറിയിറങ്ങുമ്പോൾ വംശി സാർ എന്റെ ചിത്രങ്ങളെടുത്ത് വിജയ് സാറിനെ കാണിക്കുമായിരുന്നു. പിന്നീട് അവർ എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു’-എന്നാണ് രശ്മിക പറയുന്നത്.

Advertisement