Home Entertainment Celebrities

എനിക്ക് എന്റേതായ ലൈഫ് ഉണ്ട്, ഇന്റർവ്യൂ എടുത്ത അനേകം പേരിൽ ഒരാളാണ് ആരതി; ഭാവിയിൽ മറ്റെന്തെങ്കിലും ഉണ്ടായിക്കൂടെന്നില്ല; റോബിൻ

946

റോബിനും ബ്ലെസ്ലിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും എല്ലാ സൗഹൃദവും അവസാനിപ്പിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയ ദിൽഷയുടെ നിലപാടാണ് നാളുകളായി സോഷ്യൽമീഡിയയിൽ ചർച്ച. ദിൽഷയുടെ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ തർക്കത്തിനും കാരണമായി. ദിൽഷ നേടിയ വിജയം നേടിയത് റോബിൻ കാരണമാണ് എന്നാണ് പലരും വാദിക്കുന്നത്.

എങ്കിലും റോബിനും ബ്ലെസ്ലിയുമായി യാതൊരുവിധ ബന്ധത്തിനും തയ്യാറല്ലെന്ന് ദിൽഷ അറിയിച്ചതോടെ തൽക്കാലം എല്ലാം വാദങ്ങളും അവസാനിച്ചെങ്കിലും റോബിൻ മാത്രമല്ല റോബിന്റെ ഫാൻസും ദിൽഷയെ കൈവിട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് റോബിനെ ഇന്റർവ്യൂ ചെയ്ത ആരതി പൊടിയാണ്.

Advertisements

ബിഗ്‌ബോസ് ഷോയ്ക്ക് ശേഷം റോബിനുമായി ആരതി പൊടി നടത്തിയ ഇന്റർവ്യൂ വൈറലായിരുന്നു. ദിൽഷ-റോബിൻ പ്രണയത്തെ കുറിച്ച് ചർച്ചനടത്തിയിരുന്നവർ വരെ പിന്നീട് ആരതിയും റോബിനും തമ്മിൽ ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കാൻ തുടങ്ങിയത്. എന്നാൽ ആരതിയുടെ കാര്യത്തിൽ റോബിൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ- നിത്യാ മേനോൻ മലയാളത്തിലെ പ്രമുഖ യുവ നടനുമായി ഇഷ്ടത്തിൽ, വിവാഹം ഉടൻ: പ്രിയ നടി നിത്യാ മേനോൻ വിവാഹിയാകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്

‘ഞാൻ ഒരാളുമായി ഇന്റെർവ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യേകിച്ച് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് അതിന് അർത്ഥമില്ല. എന്നെ ഒരുപാട് ആളുകൾ ഇന്റർവ്യൂ ചെയ്യുന്നുണ്ട്. അതിൽ ഒരാളാണ് ആ കുട്ടിയും. എന്നുവെച്ച് ഇനി ഭാവിയിൽ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല. അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ. ഓരോരുത്തർക്കും അവരുടെ വ്യക്തിജീവിത്തത്തിൽ സ്പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിത്തിലെ എല്ലാ കാര്യങ്ങളും ഞാൻ എന്തിന് സോഷ്യൽ മീഡിയയിൽ പറയണം?- എന്നായിരുന്നു.

‘നമുക്ക് ഇനി ബിഗ് ബോസിന്റെ അടുത്ത സീസണിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. എന്തൊക്കെയാണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം’. ഇപ്പോൾ ദിൽഷ പറഞ്ഞ കാര്യങ്ങളേയും അവരുടെ തീരുമാനങ്ങളേയും ബഹുമാനിക്കുന്നുണ്ടെന്നും എനിക്ക് വേറെ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും താരം വ്യക്തമാക്കി.

ഞാൻ എന്റേതായ പല തിരക്കുകളിലും ആണ്. നഷ്ടങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാകും. ഞാനും മനുഷ്യനാണ് എനിക്കും വിഷമങ്ങളും സങ്കടങ്ങളും ഒക്കെയുണ്ടാകും. പക്ഷേ അതൊന്നും ആലോചിച്ചിരിക്കാൻ എനിക്ക് സമയമില്ല. എനിക്ക് എന്റേതായ ലൈഫ് ഉണ്ട്.- റോബിൻ പറയുന്നു.

Advertisement