സസ്‌പെന്‍സ് ബാക്കിവെച്ച്‌ സ്വയംഭോഗത്തെക്കുറിച്ച് വെളിപ്പെടുത്തി അര്‍ച്ചന കവി

48

നടിയും വ്ലോഗറുമായ അര്‍ച്ചനാ കവിയുടെ ഏറ്റവും പുതിയ ബ്ലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സ്വയം‌ഭോഗത്തെക്കുറിച്ചാണ് നടി ഇപ്പോള്‍ തുറന്ന് എഴുതിയിരിക്കുന്നത്. അര്‍ച്ചനയുടെ കാഴ്‌ച്ചപ്പാടിലുള്ള സംഭവങ്ങളാണ് താരം ബ്ലോഗില്‍ കുറിച്ചത്.

Advertisements

സ്വയംഭോഗത്തെ കുറിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ചര്‍ച്ചയും തുറന്നുപറച്ചിലുകളുമാണ് ബ്ലോഗില്‍ പ്രതിപാദിച്ചിരിക്കുന്നത്. ‘

ഏതു സംഭവത്തിനും മൂന്നു കാഴ്ചപ്പാടുകളുണ്ടാകും. ഒന്ന് എന്റേതും രണ്ടാമത്തെ നിന്റേതും മൂന്നാമത്തേത് യാഥാര്‍ഥ്യവും.

ഈ സംഭവം എന്റെ കാഴ്ചപ്പാടിലൂടെയാണ് വിവരിക്കുന്നത്’ അര്‍ച്ചന ആമുഖമായി കുറിച്ചു.

വിവിധ സ്ഥലങ്ങളില്‍ നിന്ന് സുഹൃത്തുക്കള്‍ സ്വയം‌ഭോഗം ചെയ്തത് അവര്‍ വളരെ ലാഘവത്തോടെ പറയുന്നതുകേട്ട് അസ്വസ്ഥതയല്ല. മറിച്ച്‌ അദ്ഭുതം തോന്നിയെന്നു അര്‍ച്ചന പറയുന്നു.

എത്ര കൂളായാണ് പുരുഷന്മാര്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും അര്‍ച്ചന പറയുന്നു.

അതേസമയം, സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയില്‍ ഇത്തരം ചര്‍ച്ചകളില്‍ ‘കൂള്‍’ ആയി ഇരിക്കേണ്ടി വന്നെന്നും അര്‍ച്ചന എഴുതിയിട്ടുണ്ട്.

എന്നാല്‍ സുഹൃത്തുക്കളുടെ കഥ പറഞ്ഞതിന് ശേഷം അര്‍ച്ചനയുടെ അനുഭവം കേള്‍ക്കാന്‍ കാത്തിരിക്കുന്നിടത്ത് ബ്ലോഗ് അവസാനിക്കുകയാണ്.

എന്നാല്‍ വായനക്കാരില്‍ പലര്‍ക്കും ആകാംക്ഷ തന്നെയാണ് ഉള്ളത്. തുടര്‍ക്കഥ കേള്‍ക്കാനായി കാത്തിരിക്കുകയാണെന്നാണ് വായനക്കാരില്‍ ഭൂരിഭാഗം പേരും പറഞ്ഞിരിക്കുന്നത്.

വലിയൊരു ആകാംക്ഷയില്‍ ബ്ലോഗ് നിറുത്തിയത് വല്ലാത്തൊരു തീരുമാനമായിപ്പോയെന്നും ചിലര്‍ പറയുന്നു.

Advertisement