ഞാൻ ഇങ്ങനെയാണ് എന്നെയാരും വെറുക്കരുത്, അപേക്ഷയുമായി അർച്ചന കവി

22

മലയാളത്തിലെ യുവ നടി അർച്ചന കവിയും കൂട്ടുകാരും ചേർന്ന് ഒരു വെബ് സീരീസ് തുടങ്ങുന്ന കാര്യം നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. അതിന്റെ ടീസറും പുറത്തിറക്കിയിരുന്നു. കൂടാതെ വെബ് സീരിസിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അർച്ചന ഒരഭിമുഖം നൽകിയിരുന്നു.

അഭിമുഖത്തിന്റെ പ്രമോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത അർച്ചന ഇത് കണ്ട് തന്നെ ആരും വെറുക്കരുതെന്നും, ട്രോൾ ചെയ്യുന്നവർക്ക് സ്വാഗതമെന്നും കുറിച്ചിരിക്കുകയാണ്. അർച്ചനയുടെ രസകരമായ മുഖഭാവങ്ങൾ ഈ പ്രമോയിൽ കാണാം. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Advertisements

ഇതുകൂടാതെ അർച്ചനയുടെ മീനവിയൽ വെബ് സീരീസ് യൂട്യൂബിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അമൃത എന്ന സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് അർച്ചന വെബ്സീരിൽ എത്തുന്നത്.

ആനന്ദം എന്ന ചിത്രത്തിലൂടെ സുപരിചിതനായ അരുൺ കുര്യനാണ് അർച്ചനയുടെ കഥാപാത്രത്തിന്റെ അനിയന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മീൻ അവിയലിന്റെ ആദ്യ സീസണിലെ ആറ് എപ്പിസോഡുകൾ ഒരുമിച്ചാണ് പുറത്ത് വിട്ടത്. അഭിഷേക് നായരാണ് മീനവിയൽ സംവിധാനം ചെയ്യുന്നത്.

അർച്ചനയുടെ ഭർത്താവും സ്റ്റാൻഡ് അപ് കൊമേഡിയനുമായ അബീഷ് മാത്യുവും ഈസ്റ്റേണും ചേർന്നാണ് വെബ് പരമ്ബരയുടെ നിർമാണം. സച്ചിൻ വാര്യർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Advertisement