‘അവസാനമില്ലാത്ത സാഹസികതകൾ! രണ്ട് വർഷത്തെ നിർവചിക്കാനാക്കാത്ത യാത്രയ്ക്ക് ചിയേഴ്സ്’; ജീവിതത്തിലെ പുതിയ വിശേഷം പങ്കിട്ട് അർച്ചന സുശീലൻ

97

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അർച്ചന സുശീലൻ. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ‘എൻറെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ആയതിന് ശേഷം കൂടുതൽ ശ്രദ്ധ നേടിയിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ പരമ്പരയായ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് അർച്ചനാ സുശീലൻമലയാളിക്ക് സുപരിചിതയായി മാറിയത്. അർച്ചന എന്ന നടിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ആരാധകർ ചിന്തിക്കുന്നത് ഗ്ലോറിയെ കുറിച്ചാണ്. അന്നും ഇന്നും അർച്ചനയുടെ ട്രേഡ് മാർക്ക് കഥാപാത്രവും ഗ്ലോറിയാണ്.

Advertisements


ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത പരമ്പരകളിൽ ഒന്നും എന്റെ മാനസപുത്രിയായിരുന്നു. താരം വിവാഹത്തിന് മുൻപ് പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അർച്ചന അഭിനയിച്ചിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയിലൽ നിന്നും പിന്മാറിയതിന് പിന്നാലെയായിരുന്നു നടിയുടെ വിവാഹം.

ALSO READ- ‘ഞങ്ങളൊക്കെ കളിയാക്കി കൊല്ലും! മസിൽ ഉണ്ടെന്നേ ഉള്ളൂ; ഒരു കോമാളിയാണ് ഭീമൻ രഘു, മണ്ടനാണ്’: സംവിധായകൻ രഞ്ജിത്ത് പറയുന്നു

ഈ സീരിയലിനിടെയായിരുന്നു അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായത്. യുഎസിൽ വെച്ച് പ്രവീൺ നായരെയാണ് വിവാഹം ചെയ്തത്. നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരും ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു അർച്ചനയുടെ ബേബി ഷവർ. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, ഇരുവും ഇപ്പോൾ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ആഘോഷത്തിന്റെ സന്തോഷം പങ്കുവെക്കുകയാണ് അർച്ചനയും പ്രവീണും. വിവാഹനാൾ മുതൽ ഭർത്താവിനൊപ്പം ഒന്നിച്ചെടുത്ത ചിത്രങ്ങൾ കോർത്തിണക്കിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


‘രണ്ട് വർഷത്തെ പ്രണയം, സന്തോഷം, പിന്നെ അവസാനമില്ലാത്ത സാഹസികതകൾ. ഞങ്ങളുടെ രണ്ട് വർഷത്തെ നിർവചിക്കാനാക്കാത്ത യാത്രയ്ക്ക് ചിയേഴ്സ്’ എന്നാണ് അർച്ചന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

പോസ്റ്റിന് താഴെ അർച്ചനയ്ക്കും പ്രവീണിനും ആശംസകൾ അറിയിച്ച് സെലിബ്രിറ്റികൾ അടക്കമുള്ളവർ രംഗത്തെത്തയിരിക്കുകയാണ്. അർച്ചന സുഹൃത്തുക്കൾക്കൊപ്പം ക്രിസ്മസ് തീമിൽ ആഘോഷം സംഘടിപ്പിച്ചതും സോഷ്യൽ മീഡിയയിൽ തംരഗമായിരുന്നു.

Advertisement