‘ഞങ്ങളൊക്കെ കളിയാക്കി കൊല്ലും! മസിൽ ഉണ്ടെന്നേ ഉള്ളൂ; ഒരു കോമാളിയാണ് ഭീമൻ രഘു, മണ്ടനാണ്’: സംവിധായകൻ രഞ്ജിത്ത് പറയുന്നു

134

വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമൻ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമൻ രഘുവിന്റെ യഥാർത്ഥ പേര് രഘു ദാമോദരൻ എന്നാണ്. ഇതിനോടകം 400 ൽ അധികം സിനിമകളുടെ ഭാഗമായി.

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല.

Advertisements

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു.ഇപ്പോഴിതാ ഭീമൻ രഘുവിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്.

ALSO READ- ഞാന്‍ രണ്ട് തവണ ജയിലില്‍ കിടന്നിട്ടുണ്ട് , പക്ഷേ കാരണം പറയില്ല; വെളിപ്പെടുത്തി ധര്‍മ്മജന്‍

നടൻ ഭീമൻ രഘുവിന് മസിൽ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറയുകയാണ്.


സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് രഞ്ജിത്ത് ഈ പരാമർശം നടത്തിയത്.

ALSO READ-കണ്ടത് പോലെ അല്ല സ്വിമ്മിങ് പൂളും, മിനി ബാറും, ജിമ്മും എല്ലാം ഉള്ള വീട്ടിലാണ് താമസം; നൂബിനും ബിന്നിയും താമസിക്കുന്ന വീടിനെ കുറിച്ച്

15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ് എന്ന് രഞ്ജിത്ത് പറയുന്നു.

‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണെന്നും രഞ്ജിത്ത് വിശദീകരിച്ചു.

ഒരിക്കൽ നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു, ‘രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താൻ എനിക്കാകില്ലെന്ന്’. ‘ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന്’- ഉടനെ രഘു തിരിച്ചു ചോദിച്ചു.

അതോടെ നമ്മുടെ സുഹൃത്തു പറഞ്ഞു- ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ് യാഥാർഥ്യമെന്നും രഞ്ജിത്ത് പറയുന്നു.

Advertisement