ഞാന്‍ രണ്ട് തവണ ജയിലില്‍ കിടന്നിട്ടുണ്ട് , പക്ഷേ കാരണം പറയില്ല; വെളിപ്പെടുത്തി ധര്‍മ്മജന്‍

63

കോമഡി വേദികളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. നിരവധി സിനിമയിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അവാർഡ് ഷോയിലും മറ്റും ധർമ്മജന്റെയും രമേശ് പിഷാരടിയുടെയും ഒരു കോമഡി പതിവാണ്. ഇവരുടെ ഈ കോമ്പോ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. ഇപ്പോൾ താൻ രണ്ടുതവണ ജയിലിൽ കിടന്നതിനെ കുറിച്ചാണ് ധർമ്മജൻ പറയുന്നത്. ജയിലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആ ഓർമ്മകൾ ധർമ്മജൻ പങ്കുവെച്ചത്.

Advertisements

‘പൊലീസിന്റെ ഒത്തിരി പരിപാടികളിൽ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. പൊലീസുകാരുടെ വിളി വരുമ്പോൾ പേടിയാണ്. അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥ. പക്ഷെയൊരു വലിയ കാര്യം എന്തെന്നാൽ വർഷങ്ങൾക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് തവണ ഈ ജയിലിൽ കിടന്നിട്ടുണ്ട് നടൻ പറഞ്ഞു.

എട്ട് ദിവസം ജയിലിൽ കഴിഞ്ഞു. ഇവിടെയുള്ള പഴയ സാറുമാർക്ക് ചിലപ്പോൾ ഓർമയുണ്ടാകും. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് കടിവെള്ള സമരവുമായി വാട്ടർ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസിൽ ആണ് ഒരു തവണ കിടന്നത്. മറ്റൊന്ന് കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു. അത് എന്തിന് വേണ്ടിയാണെന്ന് പറയാൻ പറ്റില്ല താരം പറഞ്ഞു.

also read

കണ്ടത് പോലെ അല്ല സ്വിമ്മിങ് പൂളും, മിനി ബാറും, ജിമ്മും എല്ലാം ഉള്ള വീട്ടിലാണ് താമസം; നൂബിനും ബിന്നിയും താമസിക്കുന്ന വീടിനെ കുറിച്ച്താരത്തിന്റെ ഈ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. എല്ലാവർക്കും അറിയേണ്ടത് കോളേജിൽ പഠിക്കുന്ന സമയത്ത് എന്തിനാണ് ജയിലിൽ കിടന്നത് എന്നാണ്.

Advertisement