കണ്ടത് പോലെ അല്ല സ്വിമ്മിങ് പൂളും, മിനി ബാറും, ജിമ്മും എല്ലാം ഉള്ള വീട്ടിലാണ് താമസം; നൂബിനും ബിന്നിയും താമസിക്കുന്ന വീടിനെ കുറിച്ച്

215

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നൂബിൻ ജോണിയും ബിന്നി സെബാസ്റ്റ്യൻ. ഇരുവരും സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നൂബിൻ പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത്.

Advertisements

പിന്നാലെ തൻറെ ഭാവി വധുവിനെ പരിചയപ്പെടുത്തി നൂബിൻ എത്തുകയായിരുന്നു. ശേഷം ബിന്നി സെബാസ്റ്റിനും ഗീതാഗോവിന്ദം എന്ന പരമ്പരയിൽ ഗീതാഞ്ജലി ആയി എത്തി. നേരത്തെ സിനിമയിലും ബിന്നി അഭിനയിച്ചിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇവർ തുടക്കത്തിൽ തന്നെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങൾ താമസിക്കുന്ന വീടിനെ കുറിച്ചാണ് ഇവർ പറയുന്നത്. തങ്ങളുടെ യൂട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെച്ച് രണ്ടുപേരും എത്താറുണ്ട്.

സ്വിമ്മിങ് പൂളും, മിനി ബാറും, ജിമ്മും, സിസിടിവിയും ഒക്കെയുള്ള ഒരു ലക്ഷ്വറി കണ്ടംപറെറി വില്ലയിലാണ് ഇരുവരും താമസിക്കുന്നത്. എന്നാൽ അത് സ്വന്തമല്ല. ബിന്നിയുടെ ആന്റിയുടെ വീടാണത്രെ. അവർ കുടുംബമായി അമേരിക്കയിൽ സെറ്റിൽഡ് ആണ്.

നാട്ടിൽ വരുമ്പോൾ താമസിക്കാൻ വേണ്ടി എടുത്തുവച്ച വീട്ടിൽ ഇപ്പോൾ ബിന്നിയും നൂബിനുമാണ് താമസിക്കുന്നത്. അവരും അവിടെ സ്ഥിരമല്ല, ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ മാത്രമാണ് ഇവിടെ നിൽക്കുന്നത് എന്ന് ബിന്നി പറയുന്നു.

 

Advertisement