മീനൂട്ടി എപ്പോഴും ഈ അമ്മയുടെ ഉള്ളിലുണ്ട്, അവളുടെ അവകാശത്തിനായി പിടിവലി നടത്തില്ല, വൈറലായി മകള്‍ക്ക് മഞ്ജു എഴുതി കത്ത്

176

വര്‍ഷങ്ങളായി മലയാളി സിനിമാ പ്രേമികള്‍ക്ക് അടുത്ത് അറിയാവുന്ന നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള മഞ്ജു വാര്യര്‍ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളിക്ക്.

Advertisements

നടന്‍ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകള്‍ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു അവര്‍ അക്കാലത്ത്.
പിന്നീട് ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ച് മഞ്ജു വിവാഹ മോചനം നേടി.

Also Read; കാണുന്നത് പോലെയല്ല യേശുദാസ്, അദ്ദേഹത്തിന്റെ ക്രൂരമായ വാക്ക് കേട്ട് ദേവരാജന്‍ മാസ്റ്റര്‍ തളര്‍ന്നുവീണിട്ടുണ്ട്, വെളിപ്പെടുത്തലുമായി എസ് രാജേന്ദ്രബാബു

ഇതിന് പിന്നാലെ നടി വീണ്ടും സിനിമയില്‍ സജീവമാവുകയും തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ദിലീപുമായുള്ള വിവാഹമോചനത്തിന് പിന്നാലെ മകള്‍ക്ക് വേണ്ടി എഴുതിയ ഒരു കത്ത് മഞ്ജു പങ്കുവെച്ചിരുന്നു. ആ കത്താണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്.

മഞ്ജു സ്വന്തം കൈപ്പടയിലെഴുതിയ കത്താണിത്. തന്റെയും ദിലീപേട്ടന്റെ വിവാഹമോചനത്തിന് കാരണക്കാര്‍ ആരാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അതെല്ലാം തങ്ങളുടെ സ്വകാര്യതയാണെന്നും തന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് കാരണം തന്റെ സുഹൃത്തുക്കളായ സംയുക്തയും ഗീതുവും പൂര്‍ണിമയുമൊക്കെയാണെന്നാണ് പറയുന്നതെന്നും അതില്‍ സത്യമില്ലെന്നും മഞ്ജു കത്തില്‍ പറയുന്നു.

Also Read: പണം സന്തോഷം നല്‍കുന്നില്ല എന്ന് ആര് പറഞ്ഞു; ഭാവനയുടെ പുതിയ പോസ്റ്റ് പിന്നാലെ കമന്റ് , മറുപടി നല്‍കി താരം

തന്റെ തീരുമാനമായിരുന്നു. അതിന്റെയെല്ലാം ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും തന്റെ തീരുമാനങ്ങളുടെ പേരില്‍ മറ്റാരും പഴികേക്കരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും ദിലീപേട്ടന്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെയെന്നും ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും മീനൂട്ടിക്ക് അവളുടെ അച്ഛനോടുള്ള സ്‌നേഹം നന്നായി അറിയാമെന്നും അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ സുരക്ഷിതയായിരിക്കുമെന്നും മഞ്ജു പറയുന്നു. മീനൂട്ടി തനിക്കൊപ്പമില്ലെങ്കിലും അമ്മയുടെ ഉള്ളില്‍ മകളെപ്പോഴുമുണ്ട് എന്നും മഞ്ജു കത്തില്‍ പറയുന്നു.

Advertisement