കാണുന്നത് പോലെയല്ല യേശുദാസ്, അദ്ദേഹത്തിന്റെ ക്രൂരമായ വാക്ക് കേട്ട് ദേവരാജന്‍ മാസ്റ്റര്‍ തളര്‍ന്നുവീണിട്ടുണ്ട്, വെളിപ്പെടുത്തലുമായി എസ് രാജേന്ദ്രബാബു

509

മലയാള സിനിമയിലെ അഭിമാനമാണ് കെ ജെ യേശുദാസ്. മാധുര്യമേറിയ ശബ്ദത്തിലൂടെ അദ്ദേഹം ഒത്തിരി അതുല്യമായ ഗാനങ്ങളാണ് മലയാള സിനിമയ്ക്കായി സമ്മാനിച്ചത്. എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഗാനങ്ങളാണ് അവയെല്ലാം.

Advertisements

അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ഹൃദയത്തിലാണ് മലയാളികള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ കെജെ യേശുദാസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ് രാജേന്ദ്ര ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

Also Read: അമ്മയും അച്ഛനും എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം; സംവൃതാ സുനിലിന്റെ പോസ്റ്റ്

സംഗീത ചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്ററോടുള്ള യേശുദാസിന്റെ സമീപനം ന്യായീകരിക്കാനാവില്ലെന്ന് രാജേന്ദ്ര ബാബു പറയുന്നു. സംഗീതലോകത്തെ തന്റെ 50ാംവര്‍ഷം ആഘോഷമാക്കണമെന്നത് ദേവരാജന്‍ മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നുവെന്നും സംഗീത ലോകത്തെ പ്രമുഖരെയെല്ലാം പങ്കെടുപ്പിക്കണമെന്നതും അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും രാജേന്ദ്ര ബാബു പറയുന്നു.

എന്നാല്‍ അപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് യേശുദാസിന്റെ മെസ്സേജ് വന്നത്. ചില പരിപാടികള്‍ക്കായി ഗള്‍ഫിലേക്ക് പോകുകയാണെന്നും മാഷ് ഈ ഡേറ്റ് ഒന്നു മാറ്റിവെക്കണമെന്നുമായിരുന്നു മെസ്സേജെന്നും ആ സമയം പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നുവെന്നും എന്നാല്‍ യേശുദാസിനെ മാറ്റി നിര്‍ത്താന്‍ പറ്റുന്ന പരിപാടിയായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Also Read: ശരിയല്ലെന്ന് തോന്നിയതോടെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞു, ഇനിയൊരു വിവാഹമുണ്ടെങ്കില്‍ സ്‌നേഹവും പരിഗണനയും തരുന്ന ആളെ മാത്രം, സാധിക പറയുന്നു

അപ്രതീക്ഷിതമായി ഇക്കാര്യം അറിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ തളര്‍ന്നുവീണു. ഉടനെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി എന്നും അതില്‍ നിന്നും കരകയറാന്‍ അദ്ദേഹം സമയമെടുത്തുവെന്നും പിന്നീട് അദ്ദേഹം ആഗ്രഹിച്ച പോലെ പരിപാടി നടന്നുവെന്നും അദ്ദേഹം പറയുന്നു.

പരിപാടിയിലൂടെ കിട്ടുന്ന തുക പാവപ്പെട്ട കലാകാരന്മാര്‍ക്ക് നല്‍കാനായിരുന്നു മാസ്റ്റര്‍ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഷോയുടെ ഓഡിയോ വീഡിയോ അവകാശം 16 ലക്ഷം രൂപക്ക് വാങ്ങാമെന്ന് ജോണി സാഗരിക സമ്മതിച്ചിരുന്നു.

പക്ഷേ പരിപാടി നടക്കുന്ന ദിവസങ്ങള്‍ക്ക് മുമ്പ് ആ അവകാശം മറ്റാര്‍ക്കും നല്‍കരുതെന്നും തനിക്ക് വേണമെന്നും ഇല്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും യേശുദാസ് മാസ്റ്ററോട് പറഞ്ഞു. അങ്ങനെ ദേവരാജന്‍ മാസ്റ്റര്‍ 16 ലക്ഷത്തിന്റെ കരാര്‍ റദ്ദാക്കി യേശുദാസിന് 8 ലക്ഷത്തിന് കരാര്‍ നല്‍കിയെന്നും പക്ഷേ പിന്നീട് കാശിന് ബുദ്ധിമുട്ടുണ്ടായി എന്ന് പറഞ്ഞ് രണ്ട് ലക്ഷത്തിന്റെ ചെക്കായിരുന്നു യേശുദാസ് മാസ്റ്റര്‍ക്ക് നല്‍കിയതെന്നും രാജേന്ദ്ര ബാബു പറയുന്നു.

Advertisement