അമ്മയും അച്ഛനും എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം; സംവൃതാ സുനിലിന്റെ പോസ്റ്റ്

192

രസികൻ എന്ന സിനിമയിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താര സുന്ദരിയാണ് സംവൃതാ സുനിൽ. പിന്നീട് നിരവധി ശാലീന ഭാവമുള്ള നാടൻ സുന്ദരിയായും മോഡേൺ നായികയായും മലയാളികളുടെ മനസിൽ ഇടം നേടി സംവൃത. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം സംവൃതയ്ക്ക് സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നു.

Advertisements

വിവാഹ ശേഷം സിനിമയിൽ നിന്നും ഭർത്താവ് അഖിൽ ജയരാജനും മക്കൾക്കും ഒപ്പം അമേരിക്കയിൽ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു സംവൃത. അടുത്തിടെ വീണ്ടും സംവൃത സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു.

ഇപ്പോഴിതാ അനിയത്തിയുടെ ജന്മദിനത്തിൽ താരം പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. സംഞ്ജുക്തയെ കുറിച്ച് നേരത്തെ നടി പറഞ്ഞിരുന്നു. ‘അച്ഛനും അമ്മയും തനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ് ഇവൾ എന്നാണ് അനിയത്തിയെ കുറിച്ച് സംവൃതാ പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് നടിയുടെ അനിയത്തിയ്ക്ക് ആശംസ അറിയിച്ച് എത്തിയത്.

നേരത്തെ ചേച്ചിയെ കുറിച്ച് സംഞ്ജുക്തയും പറഞ്ഞിരുന്നു. അമ്മൂച്ചീ എന്ന് കൂടാതെ ഞാൻ ചേച്ചിയെ ഫൂലു എന്ന് വിളിക്കാർ ഉണ്ടെന്നും, താനുമായി വഴക്കിടുമ്പോൾ ചേച്ചി ശരിക്കും ഫൂലൻ ദേവിയാണെന്നും താരം പറഞ്ഞിരുന്നു.

ചേച്ചി എപ്പോഴും വളരെ ശാന്തസ്വരൂപിയായിട്ടാണ് എല്ലാവരും കണ്ടിട്ടുള്ളത്, എന്നാൽ ആ ഒറു സൈഡ് എനിക്ക് മാത്രം ഉള്ളതാണ്. എന്നോട് മാത്രമേ അത് കാണിക്കുകയുള്ളൂ’ എന്നാണ് സഞ്ജുക്ത അന്ന് പറഞ്ഞത്.

also readഞങ്ങളുടെ കുഞ്ഞുമകളാണ്, ചക്കിക്കുട്ടനെ പൊന്നുപോലെ നോക്കൂ നവനീത്, മകളുടെ സന്തോഷനിമിഷങ്ങളില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പാര്‍വതി ജയറാം

Advertisement