ഞങ്ങളുടെ കുഞ്ഞുമകളാണ്, ചക്കിക്കുട്ടനെ പൊന്നുപോലെ നോക്കൂ നവനീത്, മകളുടെ സന്തോഷനിമിഷങ്ങളില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പാര്‍വതി ജയറാം

297

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ് ജയറാം. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ തെലുങ്കിലും, തമിഴിലും, തന്റേതായ സ്ഥാനം നേടി എടുക്കാന്‍ താരത്തിന് സാധിച്ചു. ജയറാമിനേക്കാള്‍ ആരാധകര്‍ക്ക് ഇഷ്ടം ജയറാമിന്റെ കുടുംബത്തെ ആണെന്ന് പറയാം.

Advertisements

മക്കളായ കാളിദാസിനേയും, മാളവികയെയും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് മലയാളികള്‍ കാണുന്നത്. ഇപ്പോഴിതാ മാളവികയുടെ വിവാഹനിശ്ചം കഴിഞ്ഞിരിക്കുകയാണ്. സഹോദരന്‍ കാളിദാസിന്റെ വിവാഹനിശ്ചയത്തിന് പിന്നാലെയാണ് മാളവികയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്.

Also Read: ശരിയല്ലെന്ന് തോന്നിയതോടെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞു, ഇനിയൊരു വിവാഹമുണ്ടെങ്കില്‍ സ്‌നേഹവും പരിഗണനയും തരുന്ന ആളെ മാത്രം, സാധിക പറയുന്നു

നേരത്തെ തന്നെ മാളവിക സോഷ്യല്‍മീഡിയയിലൂടെ പ്രണയം വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്. മാളവിക സിനിമാലോകത്തേക്ക് മാളവിക അരങ്ങേറുന്നത് കാണാന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്നതിനിടെയാണ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത വന്നിരിക്കുന്നത്.

ഇപ്പോഴിതാ മകളുടെ സന്തോഷ നിമിഷങ്ങളില്‍ പാര്‍വതി പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ രാജകുമാരിയും അവളുടെ സുന്ദരനായ രാജകുമാരനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നും എന്തൊരു മനോഹരമായ ദിവസമായിരുന്നുവെന്ന് പാര്‍വതി കുറിച്ചു.

Also Read: അവള് കുഞ്ഞിനെ ഉപേക്ഷിക്കും, വേറെ കല്യാണം കഴിക്കും, സുധിയുടെ മരണത്തിന് പിന്നാലെ കേട്ട പഴികളെ കുറിച്ച് ഭാര്യ രേണു പറയുന്നു

നീ എന്നും തങ്ങളുടെ വിലപ്പെട്ട കുഞ്ഞുമകള്‍ തന്നെയായിരിക്കുമെന്നാണ് തനിക്ക് ഓര്‍മ്മിക്കാനുള്ളത്. നിത്യതയ്ക്കും അപ്പുറം നിന്നെ തങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും ഇപ്പോള്‍ നവനീത് എന്നൊരു മകനെ കൂടെ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നുവെന്നും തങ്ങളുടെ കുടുംബം ഇപ്പോള്‍ പൂര്‍ത്തിയായി എന്നും നവനീത് തങ്ങളുടെ ചക്കിക്കുട്ടനെ പൊന്നുപോലെ നോക്കൂ എന്നും പാര്‍വതി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisement