പണം സന്തോഷം നല്‍കുന്നില്ല എന്ന് ആര് പറഞ്ഞു; ഭാവനയുടെ പുതിയ പോസ്റ്റ് പിന്നാലെ കമന്റ് , മറുപടി നല്‍കി താരം

477

ഒരുകാലത്ത് മലയാള സിനിമയിൽ തകർത്ത് അഭിനയിച്ചിരുന്ന നടിയായിരുന്നു ഭാവന. ഇന്ന് സിനിമയിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട് ഈ താരം. ഇടയ്ക്കിടെ തന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഭാവന എത്താറുണ്ട്.

Advertisements

ഷോപ്പിംഗ് ചെയ്യാൻ വളരെ ഇഷ്ടമുള്ള ആളാണ് താൻ എന്ന് ചില അഭിമുഖങ്ങളിലൊക്കെ ഭാവന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഷോപ്പിംഗ് തനിക്ക് എത്രത്തോളം സന്തോഷം തരുന്നുണ്ട് എന്നും ഭാവന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഷോപ്പിങ്ങിനിടെ എടുത്ത ചില ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. പണം സന്തോഷം നൽകുന്നില്ല എന്ന് ആരു പറഞ്ഞു, എവിടെയാണ് ഷോപ്പ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയാണ് എന്നാണ് ചിത്രങ്ങൾക്ക് ഭാവന നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ഇതിനു താഴെ നിരവധി കമൻറ് ആണ് വന്നത്. എല്ലാവർക്കും ചിരിക്കുന്ന ഒരു ഇമോജിയും നടി മറുപടിയായി നൽകി. അതേസമയം ഇപ്പോൾ മലയാള ചിത്രത്തിൽ നിന്ന് അകന്നു നിൽക്കുന്നുണ്ടെങ്കിലും ഭാവനയോടുള്ള ഇഷ്ടത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. .അത് താരം പങ്കുവെക്കുന്ന പോസ്റ്റിൽ നിന്ന് വ്യക്തമാണ്. ഭാവന എപ്പോൾ ഫോട്ടോ പങ്കുവെക്കുമ്പോഴും സ്‌നേഹം അറിയിച്ച് ആരാധകർ എത്തും.

Advertisement