ശരിയല്ലെന്ന് തോന്നിയതോടെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞു, ഇനിയൊരു വിവാഹമുണ്ടെങ്കില്‍ സ്‌നേഹവും പരിഗണനയും തരുന്ന ആളെ മാത്രം, സാധിക പറയുന്നു

107

മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി. താരം തന്റെ മോഡലിംഗിനോടുള്ളഇഷ്ടം മുമ്പും പങ്കിട്ടിരുന്നു.

Advertisements

സംവിധായകനായ അച്ഛന്‍ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നത് കേട്ടതോടെ് മോഡലിങ്ങും ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്.

Also Read: ദാരിദ്ര്യം പറയുന്നതല്ല, ഒത്തിരി ക്ഷപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്, വല്ലവരുടെയും പാത്രങ്ങള്‍ കഴുകിയാണ് ജീവിച്ചത്, ജീവിതത്തില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ് മായ കൃഷ്ണ

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് സാധിക. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരെയും കൂസാതെ സാധിക തുറന്നുപറയാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ആദ്യ വിവാഹജീവിതത്തെ കുറിച്ച് സാധിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തന്റെ ആദ്യ വിവാഹജീവിതം എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്നോ ആരുടെ ഭാഗത്താണോ തെറ്റ് സംഭവിച്ചതെന്നോ ഒന്നും പറയാന്‍ പറ്റില്ലെന്നും ഇപ്പോള്‍ താനും അദ്ദേഹവും ആ പഴയ ജീവിതം മറന്ന് മൂവ് ഓണ്‍ ആയെന്നും തന്റെ കരിയര്‍ ഒരിക്കലും വിവാഹമോചനത്തിന് തടസ്സമായിരുന്നില്ലെന്നും സാധിക പറയുന്നു.

Also Read: ഒടുവില്‍ അത് സംഭവിച്ചു, വിവാഹവാര്‍ത്തകളില്‍ മനസ്സുതുറന്ന് റെനീഷയും വിഷ്ണുവും

സിനിമയില്‍ അഭിനയിക്കുന്നതിനൊന്നും അദ്ദേഹം എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹശേഷം ഈ ഇന്‍ഡസ്ട്രി വിടണമെന്നത് തന്റെ തീരുമാനമായിരുന്നുവെന്നും താനായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയതെന്നും താനായിരുന്നു ആ ജീവിതം തീരുമാനിച്ചതെന്നും സാധിക കൂട്ടിച്ചേര്‍ത്തു.

കുടുംബമൊക്കെയായി ജീവിക്കാനായിരുന്നു താന്‍ ഇഷ്ടപ്പെട്ടത്. വീട്ടില്‍ വെരുതേ ഇരിക്കണ്ടല്ലോ എന്ന് അമ്മയും അച്ഛനും പറഞ്ഞതോടെയാണ് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം താന്‍ കുക്കറി ഷോകളിലൂടെ തിരിച്ചുവന്നതെന്നും സാധിക പറയുന്നു.

ആ വിവാഹബന്ധം തകരാതെ പിടിച്ചുനിന്നിരുന്നു. പക്ഷേ പിന്നീടാണ് മനസ്സിലായത് അതല്ല ശരിയെന്നും അങ്ങനെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും ഇനിയൊരു വിവാഹം ജീവിതത്തില്‍ ഇല്ലെന്നൊന്നും പറയുന്നില്ലെന്നും പക്ഷേ ഇപ്പോഴൊന്നും പ്രതീക്ഷിക്കേണ്ടെന്നും സാധിക പറയുന്നു.

Advertisement