അവള് കുഞ്ഞിനെ ഉപേക്ഷിക്കും, വേറെ കല്യാണം കഴിക്കും, സുധിയുടെ മരണത്തിന് പിന്നാലെ കേട്ട പഴികളെ കുറിച്ച് ഭാര്യ രേണു പറയുന്നു

214

മിമിക്രി വേദിയിലൂടെ പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ച കലാകാരനായിരുന്നു കൊല്ലം സുധി. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനിപ്പിച്ചു. രണ്ടു മക്കളും ഭാര്യ രേണുവും അടങ്ങുന്നതായിരുന്നു സുധിയുടെ കുടുംബം. പല വേദിയില്‍ വച്ചും തന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും സുധി പറഞ്ഞിട്ടുണ്ട്.

Advertisements

സുധിയുടെ മരണം അറിഞ്ഞതോടെ ആ കുടുംബം ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി വാടകവീട്ടിലായിരുന്നു സുധിയും കുടുംബവും താമസിച്ചിരുന്നത്. ആ കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. ഒടുവില്‍ ആ ആഗ്രഹം സഫലമാവാന്‍ പോവുകയാണ്.

Also Read: തലവന്‍ ചിത്രത്തിലൂടെ ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്നു; പ്രഖ്യാപനം എത്തി

സുധി വി യോഗത്തിന് ശേഷം സുധിയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭാര്യ രേണു. തന്റെ ഉള്ളിലെ വിഷമങ്ങള്‍ രേണു ഇന്‍സ്റ്റയില്‍ പങ്കിടാറുണ്ട്. ഒപ്പം സുധിയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങളും. ഇപ്പോഴിതാ സുധിയുടെ മരണത്തിന് പിന്നാലെ നേരിട്ട പ്രതികളെയും കേട്ട വിമര്‍ശനങ്ങളെയുമൊക്കെ പറ്റി സംസാരിക്കുകയാണ് രേണു.

തന്റെ ആശ്വാസത്തിനായി റീല്‍സൊക്കെ ഇട്ടിരുന്നു. അപ്പോള്‍ പലരും പറഞ്ഞത് അവള്‍ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും മൂത്ത കുഞ്ഞിനെ ഉപേക്ഷിക്കും എന്നൊക്കെയായിരുന്നുവെന്നും ആദ്യമൊക്കെ അതുകേട്ടപ്പോള്‍ വിഷമം തോന്നിയിരുന്നുവെന്നും രേണു പറയുന്നു.

Also Read: 45 ഓളം ദിവസം ഞാന്‍ പിന്നിട്ടിരിക്കുന്നു, ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോള്‍ എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീല്‍; തന്റെ പുതിയ തീരുമാനത്തെ കുറിച്ച് സൂരജ് സണ്‍

അങ്ങനെയൊക്കെ പറയുന്നവര്‍ പറഞ്ഞോണ്ടിരിക്കുകയേയുള്ളൂ. അവരുടെയൊന്നും വായ മൂടിക്കെട്ടാന്‍ പറ്റില്ലല്ലോ എന്നും തന്റെ മക്കള്‍ക്ക് വേണ്ടിയെങ്കിലും താന്‍ മുന്നോട്ട് പോകുമെന്നും ഇപ്പോള്‍ ആ ചിന്ത മാത്രമേയുള്ളൂവെന്നും തങ്ങള്‍ക്ക് നല്ല കാലം വന്ന് തുടങ്ങുമ്പോഴായിരുന്നു വിധി സുധിച്ചേട്ടനെ തട്ടിയെടുത്തതെന്നും രേണു പറയുന്നു.

Advertisement