45 ഓളം ദിവസം ഞാന്‍ പിന്നിട്ടിരിക്കുന്നു, ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോള്‍ എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീല്‍; തന്റെ പുതിയ തീരുമാനത്തെ കുറിച്ച് സൂരജ് സണ്‍

109

പാടാത്ത പൈങ്കിളി എന്ന ഒറ്റ സീരിയൽ മതി നടൻ സൂരജ് സണ്ണിനെ കുറിച്ച് പറയാൻ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് ഈ താരം. ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സൂരജ് സീരിയലിൽ നിന്ന് പിൻമാറിയ ശേഷമാണ് സോഷ്യൽമീഡിയയിൽ താരം കൂടുതൽ സജീവമായത്. 

മിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കിടാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിൽ താരം പങ്കിട്ട പോസ്റ്റ് ആണ് വൈറൽ ആവുന്നത്. പ്യുവർ വെജിറ്ററിയൻ ആയതിനെ കുറിച്ചാണ് നടൻ പറയുന്നത്. ഒരു ഭക്ഷണപ്രിയനായ താൻ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോൾ തനിക്ക് തന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീൽ ആണെന്ന് നടൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

Advertisements

‘എല്ലാവർക്കും നമസ്‌കാരം. 30 വയസ് കഴിഞ്ഞാൽ ചില മാറ്റങ്ങൾ ജീവിതത്തിൽ വേണമെന്നുള്ള തീരുമാനം എത്തിച്ചത് ഒരു പ്യുവർ വെജിറ്ററിയൻ ജീവിതത്തിലേക്ക് ആയിരുന്നു. 45 ഓളം ദിവസം ഞാൻ പിന്നിട്ടിരിക്കുന്നു ഈ പുതിയ ലൈഫ്. ഞാൻ ചിന്തിക്കാത്ത മാറ്റകൾ എന്റെ മനസ്സിനും ശരീരത്തിനും തന്നു കൊണ്ടിരിക്കുന്നു.

also read
ഇത് മോഹന്‍ലാല്‍ തന്നെയോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പുതിയ പോസ്റ്റര്‍
ശരീത്തിന്റ ഉള്ളിലേക്കു പോകുന്ന ഭക്ഷണങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഭക്ഷണപ്രിയനായ ഞാൻ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോൾ എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീൽ’ എന്നാണ് നടൻ പറയുന്നത്. നിരവധിപ്പേരാണ് ഇതിനെ പിന്താങ്ങി രംഗത്ത് എത്തിയത്.

 

Advertisement