ഇത് മോഹന്‍ലാല്‍ തന്നെയോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പുതിയ പോസ്റ്റര്‍

2875

മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ട വാലിബൻ റിലീസ് ചെയ്യാൻ പോവുകയാണ്. ജനുവരി 25നാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസർ ശ്രദ്ധ നേടിയിരുന്നു. ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇതിനിടെ സോഷ്യൽ മീഡിയയിലേക്ക് എത്തിയ മറ്റൊരു പോസ്റ്റർ ആണ് ഇപ്പോൾ ചർച്ചയാവുന്നത് .

Advertisements

മലൈക്കോട്ടൈ വാലിബന്റെ പോസ്റ്ററിന്റെ എഡിറ്റഡ് വെർഷൻ ആണ് ശ്രദ്ധനേടുന്നത്. മോഹൻലാലിന് പകരം പോസ്റ്ററിൽ ഉള്ളത് തമിഴകത്തിന്റെ സൂപ്പർ താരം ആണ്.

നടൻ അജിത് കുമാർ ആണ് മോഹൻലാലിന് പകരം പോസ്റ്ററിൽ ഉള്ളത്. വാലിബന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റുകളാണ് ഇവ. ഗ്രാഫിക്‌സിലൂടെ അജിത്തിന്റെ മുഖം പോസ്റ്ററിൽ ഉൾക്കൊള്ളിച്ചപ്പോൾ, ഒറ്റനോട്ടത്തിൽ ഇത് മോഹൻലാൽ ആണല്ലോ എന്ന് തന്നെ തോന്നി പോകും. കാരണം അത്രയ്ക്ക് പെർഫെക്ട് ആയാണ് എഡിറ്റ് ചെയ്തത്.

‘മലൈക്കോട്ടൈ പങ്കാളി, ഇതിപ്പോ അജിത്ത് കുമാർ ആണോ ശരത് കുമാർ ആണോ 2 പേരെയും പോലെ തോന്നുന്നുണ്ട്, പക്കാ പെർഫക്ട്, ചുമ്മാ തീ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. മോഹൻലാൽ പോസ്റ്ററിന് ഒപ്പം തന്നെ ഈ എഡിറ്റ് വെർഷനും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement