ഇത്രയും ഗ്ലാമര്‍ ആയിരുന്നോ ഇവരുടെ മകള്‍; ചിത്രത്തില്‍ കാണുന്ന ഈ താരപുത്രിയെ മനസ്സിലായോ ?

121

ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു ഉർവശിയും മനോജ് കെ ജയനും. ഒന്നിച്ച് അഭിനയിച്ച ഇവർ പിന്നീട് പ്രണയത്തിലാവുകയും ആ ബന്ധം വിവാഹത്തിൽ എത്തുകയും ചെയ്തു. എന്നാൽ അധികകാലം അവർ മുന്നോട്ടു പോയില്ല.

Advertisements

ഒന്നിച്ച് ജീവിക്കാൻ കഴിയില്ല എന്ന് തോന്നിയതോടെ ഇരുവരും വിവാഹമോചനം നേടി. പിന്നീട് രണ്ടു പേരും മറ്റു വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ അന്നും ഇന്നും ഇവരുടെ ബന്ധത്തെ ഒന്നിപ്പിക്കുന്ന ഒരു ആളുണ്ട് , കുഞ്ഞാറ്റ. ഇപ്പോൾ അച്ഛന് ഒപ്പമാണ് കുഞ്ഞാറ്റ ഉള്ളതെങ്കിലും ഇടയ്ക്ക് അമ്മയെ കാണാനും താരം എത്താറുണ്ട്.

മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് രണ്ടുപേരും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കുഞ്ഞാറ്റയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് രണ്ടുപേർക്കും. സാധാരണ സിനിമ താരങ്ങളുടെ മക്കളും അഭിനയം ലോകത്തേക്ക് എത്താറുണ്ട്. അതുപോലെ കുഞ്ഞാറ്റ എന്നാണ് സിനിമയിലേക്ക് വരുന്നത് എന്ന ചോദ്യം നിരന്തരം ഉയരാറുണ്ട്.

വൈകാതെ തന്നെ താരപുത്രി സിനിമയിലേക്ക് എത്തും എന്നതിൻറെ സാധ്യത ഏറെയാണ്. ഇപ്പോഴിതാ കുഞ്ഞാറ്റയുടെ ചില മോഡേൺ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഇത്രയും ഗ്ലാമർ ആയിരുന്നോ മനോജ് കെ ജയന്റെ ഉർവശിയുടെ മകൾ എന്നാണ് ഇത് കണ്ട് ആരാധകർ ചോദിക്കുന്നത്. മോഡേൺ വസ്ത്രം ധരിച്ചു നിൽക്കുന്ന കുഞ്ഞാറ്റയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു.

Advertisement