കൊടുങ്കാറ്റിലും പേമാരിയിലും ജനങ്ങള്‍ വലയുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ, മിഷോങ് ചുഴലിക്കാറ്റ് ആസ്വദിക്കുന്ന വീഡിയോ പങ്കുവെച്ച നടി ശിവാനിയ്ക്ക് രൂക്ഷവിമര്‍ശനം

68

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റ് തമിഴ്‌നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. വിവിധ ഇടങ്ങളില്‍ മനുഷ്യജീവിതം താറുമാറായിരുന്നു. സോഷ്യല്‍മീഡിയകളൂടെ ജനജീവിതത്തിന്റെ നടുക്കുന്ന കാഴ്ചകള്‍ പുറത്തുവന്നിരുന്നു.

Advertisements

അതിനിടെ കൊടുങ്കാറ്റ് ആസ്വദിക്കുന്ന നടി ശിവാനിയുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഷോര്‍ട്‌സ് ധരിച്ച് കൊടുങ്കാറ്റ് ആസ്വദിച്ചുകൊണ്ടിരിക്കുന്ന നടി ശിവാനിയുടെ വീഡിയോയ്ക്ക് താഴെ വിമര്‍ശനം നിറഞ്ഞ കമന്റുകളായിരുന്നു എത്തിയത്.

Also Read: ലാലേട്ടന്‍ എനിക്ക് തന്ന ഉപദേശം അതായിരുന്നു, വല്ലാത്ത ഒരു അനുഭവമായിപ്പോയി, വെളിപ്പെടുത്തി ചന്തുനാഥ്

സ്വന്തം ഫ്‌ലാറ്റിന്റെ കാര്‍പാര്‍ക്കിങ് ഏരിയയില്‍ നിന്നുകൊണ്ടായിരുന്നു ശിവാനി കാറ്റും മഴയും ആസ്വദിച്ചത്. മഴയ്‌ക്കൊപ്പം ശിവാനി പാട്ടുപാടി നൃത്തം ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലായിരുന്നു ശിവാനി ഈ വീഡിയോ പങ്കുവെച്ചത്.

മനസുഖിന്‍ ഒരു പുയല്‍ എന്ന ഗാനത്തിനൊപ്പമായിരുന്നു ശിവാനിയുടെ വീഡിയോ. വീഡിയോ നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്. രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് ശിവാനിയുടെ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.

Also Read: സ്ത്രീധനം കൊടുക്കാന്‍ മാതാപിതാക്കളും വാങ്ങാന്‍ വരനും കുടുംബവും ഉള്ളിടത്തോളം കാലം വിസ്മയ, ഷഹ്ന എന്നിങ്ങനെ പേരുകള്‍ മാറി മാറി വരും, സ്വന്തം ജീവിതം കളയുന്നതെന്തിന്, തുറന്നടിച്ച് കൃഷ്ണപ്രഭ

തമാസിക്കാന്‍ പോലും ഇടമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ എന്ന് പലരും ചോദിക്കുന്നു. പ്രളയക്കെടുതിയില്‍പ്പെട്ട് ജനങ്ങള്‍ ഭക്ഷണവും ശുദ്ധജലവുമില്ലാതെ വലയുമ്പോഴാണ് കൊടുങ്കാറ്റും പേമാരിയും ആസ്വദിക്കുന്നതെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

Advertisement