ലാലേട്ടന്‍ എനിക്ക് തന്ന ഉപദേശം അതായിരുന്നു, വല്ലാത്ത ഒരു അനുഭവമായിപ്പോയി, വെളിപ്പെടുത്തി ചന്തുനാഥ്

45

ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ചന്തു നാഥ്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ആരാധകരെ വാരിക്കൂട്ടാന്‍ ചന്തുനാഥിന് കഴിഞ്ഞിട്ടുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയായിരുന്നു ചന്തുനാഥ് അഭിനയലോകത്തേക്ക് എത്തിയത്.

Advertisements

വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ ജോയ് എന്ന അധ്യാപകന്റെ വേഷത്തിലാണ് ചന്തുനാഥ് എത്തിയത്. ഈ ചിത്രമായിരുന്നു ചന്തുനാഥിനെ സുപരിചിതനാക്കിയത്. ഈ ചിത്രത്തിന് ശേഷം മാലിക്, 12th മാന്‍, ഇനി ഉത്തരം, ഫീനിക്‌സ്, തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

Also Read: പൃഥ്വിരാജൊക്കെ പറഞ്ഞത് പോലെ കോടതിയില്‍ പറഞ്ഞാല്‍ ജഡ്ജ് നമ്മളെ ഓടിച്ച് വിടും, സിനിമയിലെ പഞ്ച് ഡയലോഗ് പോലെയല്ല യഥാര്‍ത്ഥത്തില്‍, ശാന്തി മായാദേവി പറയുന്നു

ഇപ്പോഴിതാ തനിക്ക് മോഹന്‍ലാല്‍ നല്‍കിയ ഉപദേശം എന്താണെന്ന് തുറന്നുപറയുകയാണ് ചന്തുനാഥ്. താന്‍ അഭിനയിച്ച പതിനെട്ടാംപടി എന്ന ചിത്രം മോഹന്‍ലാലിനോട് കാണാന്‍ പറഞ്ഞിരുന്നുവെന്നും അതിന് അദ്ദേഹം റിവ്യൂ പറഞ്ഞുവെന്നും ചന്തുനാഥ് പറയുന്നു.

പലരും പറഞ്ഞത് ലാലേട്ടന്‍ അഡൈ്വസ് ഒന്നും കൊടുക്കില്ലെന്നായിരുന്നു. എന്നാല്‍ തനിക്ക് ലാലേട്ടന്‍ അഡൈ്വസ് തന്നിട്ടുണ്ടെന്നും എന്നോട് ഡയലോഗുകള്‍ പറയുമ്പോള്‍ ഗ്യാപ്പിട്ട് വേണം പറയാനെന്നും ആ ഗ്യാപ്പിലല്ലേ ഞാന്‍ റിയാക്ട് ചെയ്യേണ്ടത് എന്നുമായിരുന്നു പറഞ്ഞതെന്നും ചന്തുനാഥ് പറയുന്നു.

Also Read: സ്ത്രീധനം കൊടുക്കാന്‍ മാതാപിതാക്കളും വാങ്ങാന്‍ വരനും കുടുംബവും ഉള്ളിടത്തോളം കാലം വിസ്മയ, ഷഹ്ന എന്നിങ്ങനെ പേരുകള്‍ മാറി മാറി വരും, സ്വന്തം ജീവിതം കളയുന്നതെന്തിന്, തുറന്നടിച്ച് കൃഷ്ണപ്രഭ

ഡയലോഗുകള്‍ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കാതെ ഗ്യാപ്പിട്ട് ബ്രേക്ക് എടുത്ത് വേണം പറയാന്‍, അപ്പോള്‍ എനിക്ക് ഇടക്ക് അഭിനയിക്കാമെന്നും ലാലേട്ടന്‍ പറഞ്ഞുവെന്ന് ചന്തുനാഥ് പറയുന്നു.

Advertisement