പൃഥ്വിരാജൊക്കെ പറഞ്ഞത് പോലെ കോടതിയില്‍ പറഞ്ഞാല്‍ ജഡ്ജ് നമ്മളെ ഓടിച്ച് വിടും, സിനിമയിലെ പഞ്ച് ഡയലോഗ് പോലെയല്ല യഥാര്‍ത്ഥത്തില്‍, ശാന്തി മായാദേവി പറയുന്നു

113

ദൃശ്യം 2, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി മായാദേവി. നടി മാത്രമല്ല തിരക്കഥാകൃത്തുകൂടിയാണ് ശാന്തി മായാദേവി. മിക്ക സിനിമകളിലും വക്കീലിന്റെ വേഷത്തിലാണ് ശാന്തി എത്തിയത്.

Advertisements

അതുകൊണ്ട് തന്നെ സൂപ്പര്‍താരങ്ങളുടെ വക്കീല്‍ എന്നൊരു വിളിപ്പേര് ശാന്തിക്കുണ്ട്. ദൃശ്യം 2ലൂടെയായിരുന്നു ശാന്തി ആദ്യമായി വക്കീല്‍ വേഷം ചെയ്തത്. ഇതിന ്പിന്നാലെ വിജയിയുടെ ലിയോയിലും വക്കീല്‍ വേഷം അവതരിപ്പിക്കാന്‍ ശാന്തിക്ക് കഴിഞ്ഞു.

Also Read: സ്ത്രീധനം കൊടുക്കാന്‍ മാതാപിതാക്കളും വാങ്ങാന്‍ വരനും കുടുംബവും ഉള്ളിടത്തോളം കാലം വിസ്മയ, ഷഹ്ന എന്നിങ്ങനെ പേരുകള്‍ മാറി മാറി വരും, സ്വന്തം ജീവിതം കളയുന്നതെന്തിന്, തുറന്നടിച്ച് കൃഷ്ണപ്രഭ

നേര് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുകൂടിയാണ് ശാന്തി. ഇപ്പോഴിതാ സിനിമയിലെ കോടതികളില്‍ ഉപയോഗിക്കുന്ന പഞ്ച് ഡയലോഗുകളെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി. അത് സിനിമയില്‍ മാത്രമാണ് പഞ്ച് ഡയലോഗുകളായി തോന്നുന്നത്.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോടതിയിലേക്ക് വരുമ്പോള്‍ അത് നാച്ചുറലി വരുന്നതാണ്. അപ്പോള്‍ വാക്കുകളൊന്നും അക്കമിട്ട് പഞ്ചായിട്ട് പറയുന്നതല്ലെന്നും സിനിമയിലേക്ക് വരുമ്പോള്‍ അക്കാര്യത്തില്‍ നല്ല വ്യത്യാസമുണ്ടെന്നും ശാന്തി പറയുന്നു.

Also Read: വഴക്കെല്ലാം മറന്ന് റോബിനും അഖില്‍ മാരാരും ആദ്യമായി ഒരുമിക്കുന്നു, വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍

ജനഗണമനയില്‍ പൃഥ്വിരാജ് കോടതിയില്‍ ഉപയോഗിക്കുന്ന പഞ്ച് ഡയലോഗുകള്‍ യഥാര്‍ത്ഥ കോടതിയില്‍ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ ഓടിച്ച് വിടുമെന്നും ആ സിനിമയില്‍ കാണുന്നത് പോലെ ജഡ്ജിയെ ബോധ്യപ്പെടുത്താനൊക്കെ നിന്നാല്‍ ചിലപ്പോള്‍ ഓര്‍ഡര് തിരിഞ്ഞ് പോകുമെന്നും താരം പറയുന്നു.

Advertisement