വഴക്കെല്ലാം മറന്ന് റോബിനും അഖില്‍ മാരാരും ആദ്യമായി ഒരുമിക്കുന്നു, വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍

95

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ്. ഈ റിയാലിറ്റി ഷോയിലൂടെ വലിയ നിലകളിലേക്ക് എത്തിയ ഒത്തിരി പേരുണ്ട്. പലര്‍ക്കും ലക്ഷക്കണക്കിന് ആരാധകരെയാണ് ലഭിച്ചത്. അതില്‍ രണ്ടുപേരാണ് അഖില്‍ മാരാരും ഡോ റോബിന്‍ രാധാകൃഷ്ണനും.

Advertisements

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തനായ താരമായിരിക്കും റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ക്ക് ആരാധകര്‍ വലിയ സ്വീകരണമൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

Also Read: കാവ്യയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടവള്‍, സിനിമ വിട്ട ശേഷം സുജയെ തേടിയെത്തിയത് വലിയ നേട്ടങ്ങള്‍

ഇതിനിടെ റോബിന്‍ സിനിമയില്‍ അഭിനയിക്കുമെന്ന വാര്‍ത്തകളും പുറത്തെത്തി. പിന്നീട് അപ്ഡേറ്റുകളൊന്നും വന്നില്ലെങ്കിലും റോബിന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. റോബിനെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അഖില്‍ മാരാരും ശ്രദ്ധനേടുന്നത്.

അഖിലും റോബിനും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് തെളിയിക്കുന്ന രീതിയിലുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇരുവരും ഒരു പരിപാടിയില്‍ ഒന്നിക്കാന്‍ പോകുകയാണെന്നാണ് ആ വാര്‍ത്ത.

Also Read: ‘എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചു’; മയോനിയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ; ചിത്രം വൈറൽ

ഇരുവരും ഒന്നിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ പോകുകയാണ്. ഡോ റോബിനാണ് ഇതുസംബന്ധിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. അല്‍വാദിയ സിറ്റി സെന്റര്‍ ഷാര്‍ജയിലാണ് പരിപാടി നടക്കുന്നത്. ഡിസംബര്‍ 13നാണ് പരിപാടി.

Advertisement