സജ്‌നയെ നേരിട്ട് കണ്ടത് ആകെ രണ്ട് തവണ, അവരുടെ ജീവിതത്തില്‍ എന്താണ് നടന്നതെന്ന് എനിക്കറിയില്ല, ഞാനല്ല ജീവിതം നശിപ്പിച്ചത്, തുറന്നുപറഞ്ഞ് ഷിയാസ്

250

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ ദമ്പതികളാണ് സജ്‌ന ഫിറോസ്. രണ്ടുവ്യക്തികള്‍ ആണ് എങ്കിലും ഒറ്റ മത്സരാര്‍ത്ഥി ആയിട്ടാണ് ഫിറോസ് സജ്ന ദമ്പതികള്‍ ഷോയിലേക്ക് എത്തിയത്.

Advertisements

ടെലിവിഷന്‍ മേഖലയില്‍ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീല്‍ഡില്‍ തന്നെ സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

Also Read: വഴക്കെല്ലാം മറന്ന് റോബിനും അഖില്‍ മാരാരും ആദ്യമായി ഒരുമിക്കുന്നു, വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആരാധകര്‍

പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ അടുത്തിടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. സജ്നയാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയത്.

അതിനിടെ ഷിയാസ് കരിമാണ് ഇവരുടെ വിവാഹമോചനത്തിന് കാരണമെന്ന രീതിയില്‍ റൂമറുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ് കരിം. സജ്‌ന ഫിറോസ് ജീവിതത്തിലെ വില്ലനാണോ താനെന്നൊക്കെ പലരും ചോദിക്കുന്നുണ്ടെന്നും താന്‍ ആകെ രണ്ട് തവണയെ സജ്‌നയെ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടുള്ളൂവെന്നും ഷിയാസ് പറയുന്നു.

Also Read: ‘ഒക്കത്ത് നിന്ന് ഇറക്കിയിട്ട് അധികമായില്ല, അപ്പോഴേക്കും തോളു വരെ ആയി’; അത്ഭുതം പങ്കിട്ട് ആര്യ ബാബു

രണ്ട് ഇവന്റുകളിലാണ് സജ്‌നയെ കണ്ടത്. അല്ലാതെ അവരെ കണ്ടിട്ടില്ലെന്നും തനിക്കവരെ വ്യക്തിപരമായി അറിയില്ലെന്നും അവരുടെ ജീവിതത്തില്‍ എന്താണ് നടന്നതെന്ന് അറിയില്ലെന്നും തന്നെ പറ്റി മോശമായി പല വീഡിയോകളും കണ്ടുവെന്നും സജ്‌നയുടെ അഭിമുഖം കണ്ടപ്പോഴാണ് അവര്‍ ഡിവോഴ്‌സായെന്ന് അറിയുന്നതെന്നും ഷിയാസ് പറയുന്നു.

Advertisement