ഇവറ്റുകള്‍ക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ് ; പ്രതികരിച്ച് നടി

150

സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ ഒരു മരണം കൂടി നടന്നിരിക്കുകയാണ്. ഡോക്ടർ ഷഹനയാണ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ വലിയ തരത്തിലുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇതിൽ പ്രതികരിച്ചുകൊണ്ട് നിരവധി പേർ എത്തുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നടി കൃഷ്ണ പ്രഭ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത് .

Advertisements

കൃഷ്ണ പ്രഭയുടെ വാക്കുകൾ ഇങ്ങനെ.. അടുത്ത മാസം 2024 ആവുകയാണ്! സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണ്. വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ വാർത്ത വരുന്നതെന്ന്! അതിന് കാരണം നമ്മൾ എല്ലാവരും അടങ്ങുന്ന സമൂഹം തന്നെയാണ്.

 

പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന റെഡിയായി നിൽക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകൾ മാറിമാറി വരിക തന്നെ ചെയ്യും. ഇനി വരുന്ന തലമുറയെങ്കിലും മാറേണ്ടിയിരിക്കുന്നു.

പെൺകുട്ടികളോടാണ് എനിക്ക് പറയാനുളളത്. ഇനിയെങ്കിലും സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട് ‘പോയി പണിയെടുത്ത് ജീവിക്കാൻ പറയുക..’, വിവാഹശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയാൽ ബന്ധം വേർപിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തു ജീവിക്കുക. ഇവറ്റുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്! വിവാഹത്തിന് മുമ്പായാലും ശേഷമായാലും സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവർക്ക് എതിരെ തെളിവ് സഹിതം കേസ് കൊടുക്കുക.. ബാക്കി കോടതി നോക്കിക്കോളും.

also readസജ്‌നയെ നേരിട്ട് കണ്ടത് ആകെ രണ്ട് തവണ, അവരുടെ ജീവിതത്തില്‍ എന്താണ് നടന്നതെന്ന് എനിക്കറിയില്ല, ഞാനല്ല ജീവിതം നശിപ്പിച്ചത്, തുറന്നുപറഞ്ഞ് ഷിയാസ്

Advertisement