‘ഒക്കത്ത് നിന്ന് ഇറക്കിയിട്ട് അധികമായില്ല, അപ്പോഴേക്കും തോളു വരെ ആയി’; അത്ഭുതം പങ്കിട്ട് ആര്യ ബാബു

82

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയായി മാറിയ താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

പിന്നീട് ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർത്ഥിയായി എത്തിയതോടെ നടിക്ക് ആരാധകർ ഏറെയായി. ഈ ഷോയുലൂടെ ആണ് താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്ത് അറിഞ്ഞതും. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയാണ് ആര്യ.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പലപ്പോഴും ആര്യ തുറന്ന് പറയാറുണ്ട്. തന്റെ പ്രണയം തകർന്നതും വിഷാദത്തിൽ ആയതിനെ കുറിച്ചുമൊക്കെ ആര്യ പറഞ്ഞിരുന്നു. താൻ ബഡായി ബംഗ്ലാവിൽ പക്വതയില്ലാത്ത കഥാപാത്രം ചെയ്തതിന്റെ പേരിൽ പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

ALSO READ- കാളിദാസിന്റെ കൈപിടിച്ച് മാളവിക വേദിയിലേക്ക്; വിവാഹനിശ്ചയ മോതിരം കൈമാറുമ്പോൾ കണ്ണുനിറഞ്ഞ് താരപുത്രി; ചിത്രങ്ങൾ വൈറൽ

ഇപ്പോഴിതാ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരകയായും ആര്യ തിളങ്ങുകയാണ്. ഇതിനിടെ മകളെ കുറിച്ച് അത്ഭുതത്തോടെ പങ്കിട്ട പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. മകൾ റോയയെക്കുറിച്ച് ആര്യ പറയുന്ന ഹൃദ്യമായ വാക്കുകളാണ് ചർച്ചയാകുന്നത്.

ആര്യ മകൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു വ്യത്യസ്തമായ കമന്റ് പങ്കിട്ടിരിക്കുന്നത്. ‘നോക്കണ്ട ഉണ്ണീ… ഇത് അതെ.. ‘എന്റെ തോള് വരെ അയി. സമയം വളരെ വേഗത്തിൽ പറക്കുന്നു. എന്റെ തന്നെ മറ്റൊരു രൂപമായ ഇവളെ ഒക്കത്ത് നിന്ന് താഴെ ഇറക്കിയിട്ട് അധികമായില്ല. ഇപ്പോൾ അവൾ എന്റെ തോളൊപ്പം വളർന്നിരിക്കുന്നു’- എന്നാണ് ആര്യ കുറിച്ചിരിക്കുന്നത്.

ALSO READ- ‘എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ല; പുറത്ത് പോകുമ്പോൾ ഭാര്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നത് നല്ലതാണ്; എന്നാൽ ഞാനത് ചെയ്യില്ല’: മേജർ രവി

ഇരുവരും ഒരേപോലെയുള്ള വേഷത്തിലാണ് എത്തിയിരിക്കുന്നത്. സന്തൂർ മമ്മിയെന്ന് ആര്യയെ അഭിസംബോധന ചെയ്താണ് പലരുടെയും കമന്റുകൾ. ആര്യയും ഭർത്താവും വിവാഹമോചിതരായപ്പോൾ മകളെ ആര്യ കൂടെ ചേർത്ത് പിടിക്കുകയായിരുന്നു. ഇപ്പോൾ ആര്യ ഓൺലൈൻ സാരി സ്‌റ്റോറും നടത്തുന്നുണ്ട്.

നിരവധി സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ജോഷി ചിത്രം ലൈലാ ഓ ലൈലായിൽ ഒരു ചെറിയ വേഷം അവതരിപ്പിച്ച് ആദ്യമായി സിനിമയിലെത്തിയ ആര്യ പിന്നീട്, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, ഹണീ ബീ 2, ഗാനഗന്ധർവ്വൻ, മേപ്പടിയാൻ, എന്താടാ സജി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

Advertisement