‘എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ല; പുറത്ത് പോകുമ്പോൾ ഭാര്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നത് നല്ലതാണ്; എന്നാൽ ഞാനത് ചെയ്യില്ല’: മേജർ രവി

121

പട്ടാള സിനിമകൾ ചെയ്ത് മലയാളത്തിലെ പ്രമുഖ സംവിധായകരുടെ കൂട്ടത്തിലേക്ക് ചേക്കേറിയ സംവിധായകനാണ് മേജർ രവി.കീർത്തി ചക്ര, കാണ്ഡഹാർ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങൾ തന്നെയായിരുന്നു.

സംവിധായകൻ മാത്രമല്ല നല്ലൊരു അഭിനേതാവ് കൂടിയാണ് മേജർ രവി. ആദ്യകാലത്ത് തന്റെ കൈയ്യിൽ പണമുണ്ടായിരുന്നില്ല. അന്ന് പട്ടാളത്തിൽ നിന്നും വിരമിച്ചതിന്റെ പെൻഷനിലായിരുന്നു ജീവിച്ചതെന്നും പട്ടാമ്പിലാണ് വീടെങ്കിലും ചെന്നൈയിലായിരുന്നു താൻ കഴിഞ്ഞിരുന്നതെന്നും മേജർ രവി പറഞ്ഞിരുന്നു.

Advertisements

കൂടാതെ, താൻ അത്ര ക്രൂരനല്ല, പെട്ടെന്ന് തനിക്ക് ദേഷ്യം വരും, ദേഷ്യം വരുമ്പോൾ പലതും പറഞ്ഞേക്കാം. പക്ഷെ അത് കഴിഞ്ഞ് ഞാനവരോട് സോറി ചോദിയ്ക്കുമെന്നും രവി പറയുന്നു. പക്ഷെ, ആ സോറി പറച്ചിൽ ആരും കാണില്ല. അതുകൊണ്ട് കാഴ്ചക്കാർക്ക് താനൊരു ദേഷ്യക്കാരനായി തോന്നുന്നതാണ് എന്നും മേജർ രവി പറയുകയാണ്.

ALSO READ- ‘നമ്മൾ തറവാടിത്തവും കുടുംബപാരമ്പര്യവുമൊന്നും കളയരുത്; സുപ്രിയയും പൂർണിമയും ഒരു കാര്യത്തിലും യാതൊരു മടിയുമില്ലാത്തവരാണ്’: മല്ലിക സുകുമാരൻ

തനിക്ക് ഷുഗർ കോട്ട് ഇട്ട് സംസാരിക്കാൻ അറിയില്ല. ദേഷ്യം വന്നാൽ അത് പ്രകടിപ്പിക്കും. അതുപോലെ സ്നേഹിക്കുകയും ചെയ്യും. തന്റെ പട്ടി മരിച്ചപ്പോൾ ഏഴ് ദിവസം ഭക്ഷണം കഴിക്കാൻ പറ്റാത്ത അത്രയും വിഷമത്തിൽ തകർന്നു പോയിരുന്നു. ആ ഇമോഷൻ തനിക്ക് മനുഷ്യരോടും ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ ചിലരോട് ദേഷ്യം തോന്നാറുണ്ട് എന്നത് സത്യമാണെന്നും മേജർ രവി പറഞ്ഞു. പലപ്പോഴും പുറത്തേക്ക് പോകുമ്പോൾ ഭാര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വച്ച് യാത്ര പറയുന്നതൊക്കെ നല്ലതാണ്. പലരോടും അക്കാര്യം താൻ പറയാറുണ്ട്. പക്ഷെ തന്റെ ഭാര്യയോട് ചെയ്യാറില്ല. അവളത് ചോദിക്കാറുണ്ടെങ്കിലും തനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെന്ന് പറയുകയാണ് മേജർ രവി.
ALSO READ- ”ആദ്യ കാഴ്ചയിലെ പ്രണയമല്ല, ഒരേ ക്ലാസിലായിട്ടും മൂന്നുകൊല്ലമാണ് പിന്നാലെ നടന്നത്, വീട്ടിലും പ്രശ്‌നമായി”; പ്രണയവിവാഹത്തെ കുറിച്ച് അരുൺ പ്രദീപ്

തനിക്ക് ഇപ്പോൾ കുഞ്ഞുങ്ങളെ കാണുമ്പോൾ വല്ലാത്ത വാത്സല്യമാണ്. അവരുടെ ആ പഞ്ഞി പോലുള്ള ശരീരവും, പാൽ മണക്കുന്ന മുഖവും എല്ലാം തനിക്ക് ഒരുപാടിഷ്ടമാണ്. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ, തന്റെ മകൻ കുഞ്ഞായിരിക്കുമ്പോൾ അത് ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു.

തന്റെ ജോലി അത്തരത്തിലായിരുന്നു. ഇപ്പോൾ അവന് മുപ്പത് കഴിഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും അന്ന് വീട്ടിൽ വന്ന് തിരിച്ചു പോകുമ്പോൾ അവൻ ഉറങ്ങുകയാണെങ്കിൽ കവിളിൽ ഉമ്മ കൊടുത്തിട്ട് പോകുമായിരുന്നു.

ഇനി ഉണർന്നിരിക്കുകയാണെങ്കിൽ, ഓകെ അർജ്ജുൻ ബൈ എന്ന് പറഞ്ഞിട്ട് പോകും. പോയിട്ട് തിരിച്ചുവരുമോ എന്നറിയില്ലല്ലോയെന്നും അദ്ദേഹം പറയുന്നു. ഇനി താനുമായി മകൻ ഒരുപാട് അറ്റാച്ച് ആയിക്കഴിഞ്ഞാൽ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവനത് വലിയ ഷോക്കായിരിക്കും എന്ന ചിന്തയായിരുന്നു അപ്പോഴെന്നും മേജർ രവി വെളിപ്പെടുത്തുന്നു.

Advertisement