കാളിദാസിന്റെ കൈപിടിച്ച് മാളവിക വേദിയിലേക്ക്; വിവാഹനിശ്ചയ മോതിരം കൈമാറുമ്പോൾ കണ്ണുനിറഞ്ഞ് താരപുത്രി; ചിത്രങ്ങൾ വൈറൽ

149

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനാണ് ജയറാം. മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ തെലുങ്കിലും, തമിഴിലും, തന്റേതായ സ്ഥാനം നേടി എടുക്കാൻ താരത്തിന് സാധിച്ചു. ജയറാമിനേക്കാൾ ആരാധകർക്ക് ഇഷ്ടം ജയറാമിന്റെ കുടുംബത്തെ ആണെന്ന് പറയാം. മക്കളായ കാളിദാസിനേയും, മാളവികയെയും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് മലയാളികൾ കാണുന്നത്.

ഇപ്പോഴിതാ മാളവികയുടെ വിവാഹനിശ്ചം കഴിഞ്ഞിരിക്കുകയാണ്. സഹോദരൻ കാളിദാസിന്റെ വിവാഹനിശ്ചയത്തിന് പിന്നാലെയാണ് മാളവികയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്. മാളവിക സിനിമാലോകത്തേക്ക് മാളവിക അരങ്ങേറുന്നത് കാണാൻ സിനിമാപ്രേമികൾ കാത്തിരിക്കുന്നതിനിടെയാണ് വിവാഹിതയാകുന്നു എന്ന വാർത്ത വന്നിരിക്കുന്നത്.

Advertisements

നേരത്തെ തന്നെ മാളവിക സോഷ്യൽമീഡിയയിലൂടെ പ്രണയം വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്

മാളിവുകയുടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് എത്തിയതെന്നതും ശ്രദ്ദേയമാണ്.

ALSO READ- ‘എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാൻ അറിയില്ല; പുറത്ത് പോകുമ്പോൾ ഭാര്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നത് നല്ലതാണ്; എന്നാൽ ഞാനത് ചെയ്യില്ല’: മേജർ രവി

കാളിദാസിന്റെയും തരിണിയ കലിംഗരായരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത് ഏകദേശം ഒരുമാസം മുൻപാണ്. ഇവരുടെ വിവാഹത്തിന് മുൻപ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് നേരത്തെ പാർവതി വെളിപ്പെടുത്തിയിരുന്നു.

കാളിദാസ് മാളിവികയെ വേദിയിലേക്ക് ആനയിക്കുമ്പോൾ തരിണിയും പാർവതിയും കൂടെത്തന്നെ ഉണ്ടായിരുന്നു. മോതിര മാറ്റ ചടങ്ങിനു ശേഷം മാളവികയുടെ കണ്ണ് നിറയുന്നതും വീഡിയോയിൽ കാണാം.

അതേസമയം, ആഡംബരത്തിന് കുറവൊന്നുമില്ലാതെ ഏറ്റവും അടുത്ത ആളുകളെ മാത്രം ഉൾക്കൊള്ളിച്ചാണ് നിശ്ചയ ചടങ്ങുകൾ നടന്നത്. ഈ അടുത്ത് സമൂഹമാധ്യമങ്ങളിലൂടെ മാളവികം തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത് വൈറലായിരുന്നു.

പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ചിത്രത്തിന് കമന്റുമായി കാളിദാസും പാർവ്വതിയുമെല്ലാം എത്തിയിരുന്നു.

കാളിദാസ് അളിയാ എന്നായിരുന്നു കമന്റ് ചെയതത്. ‘സ്വപ്നങ്ങളിതാ യാഥാർഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടൊയായിരുന്നു മാളവിക ചിത്രം പോസ്റ്റ് ചെയ്തത്.

Advertisement