”ആദ്യ കാഴ്ചയിലെ പ്രണയമല്ല, ഒരേ ക്ലാസിലായിട്ടും മൂന്നുകൊല്ലമാണ് പിന്നാലെ നടന്നത്, വീട്ടിലും പ്രശ്‌നമായി”; പ്രണയവിവാഹത്തെ കുറിച്ച് അരുൺ പ്രദീപ്

289

സോഷ്യൽമീഡിയയിലൂടെ സുപരിചിതനായ നടനും ഗായകനുമൊക്കെയാണ് അരുൺ പ്രദീപ്. പ്രമഉഖ യൂട്യൂബറും ടിക് ടോക്കിലെ നിറസാന്നിധ്യവുമൊക്കെ ആയിരുന്നു അരുൺ. ഇതിനിടെ കരിക്ക് സീരീസിലും എത്തിയപ്പോൾ അരുൺ കൂടുതൽ പ്രശസ്തനായി. അരുൺ വെയ്ൻസ് എന്ന പേരിൽ പ്രാങ്ക് വീഡിയോകളും കോമഡികളുമൊക്കെ ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ അരുൺ പ്രദീപും ഭാര്യ ധന്യയും ആദ്യമായി പങ്കെടുത്ത ഒരു അഭിമുഖം ആണ് വൈറൽ ആവുന്നത്. യൂട്യൂബർ, മ്യൂസിക് ഡയറക്ടർ, ഇൻഫ്‌ലുവെൻസർ, വ്‌ലോഗെർ എന്നീ നിലകളിൽ എല്ലാം പേരെടുത്ത് കഴിഞ്ഞ അരുൺ പ്രണയകഥ പറയുകയാണ് ഇപ്പോൾ.

Advertisements

വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമായെന്നു പറയുകയാണ് ഇരുവരും. പ്രണയ വിവാഹം ആയിരുന്നു. പ്ലസ് വൺ മുതൽ ഞാൻ ഇവളുടെ പിന്നാലെ നടക്കുവായിരുന്നെന്നാണ ്അരുൺ പറയുന്നത്. അന്ന് ആരോടും അധികം സംസാരിക്കാതെ ഒരു മൂലയ്ക്ക് അടങ്ങി ഒതുങ്ങി ഇരിക്കുന്ന കുട്ടിയായിരുന്നു അവൾ. അങ്ങനെ തോന്നിയ അടുപ്പമാണ്. പക്ഷെ സംസാരിച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത് ആൾ അങ്ങിനെ ഒന്നും അല്ല എന്ന്- അരുൺ പറയുന്നു.

ALSO READ- ‘അയാം സിംഗിൾ നോട്ട് റെഡി ടു മിംഗിൾ’; അമ്മ വീട്ടിൽ കയറ്റില്ല, അതാണ് പ്രധാനമെന്ന് നടി ശിവാനി മേനോൻ

‘പാവം ആണെന്ന് വിചാരിച്ചയാൾ എന്നേക്കാൾ സ്മാർട്ട് ആണെന്ന് മനസിലായപ്പോൾ ഞാൻ ഉറപ്പിച്ചു. ഇങ്ങോട്ട് കൗണ്ടർ ഒക്കെ പറയാൻ തുടങ്ങിയപ്പോൾ എനിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. എന്നാലിത് ആദ്യ കാഴ്ചയിലെ പ്രണയം ഒന്നും അല്ല. മൂന്നുവർഷം ഞാൻ പിന്നാലെ നടന്നു.’- അരുൺ വെളിപ്പെടുത്തി.

ALSO READ- കണ്ണൂര്‍ സ്‌ക്വാഡ്2 ഉണ്ടാവുമോ, ഒടുവില്‍ പ്രേക്ഷകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി സംവിധായകന്‍ റോബി വര്‍ഗീസ് രാജ്

എന്നാൽ അവൾ പറ്റില്ലാന്ന് പറഞ്ഞിട്ട് പോയി. പിന്നെ രണ്ടുവഴിയ്ക്ക് പിരിഞ്ഞു. കുറെ നാൾ കഴിഞ്ഞ് ബർത്ത് ഡേയ്ക്ക് വിഷ് ചെയ്യാൻ മെസേജ് അയച്ചത് ആയിരുന്നു. അങ്ങനെ വീണ്ടും കണക്ട് ആയെന്നും അരുൺ പറയുന്നു.

വീട്ടിൽ സമ്മതിക്കില്ലെങ്കിലോ എന്ന് കരുതിയാണ് അവൾക്ക് റിലേഷൻഷിപ്പിൽ ഒന്നും താല്പര്യം ഇല്ലാതിരുന്നത്. അവൾ എന്നോട് യെസ് പറഞ്ഞിട്ട് വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ പ്രശ്‌നമല്ലേ എന്നുള്ളത് ആയിരുന്നു പ്രശ്‌നം.

പിന്നീട് മൂന്നുകൊല്ലം കഴിഞ്ഞ് വീണ്ടും കണക്ട് ആയപ്പോഴും അവൾക്ക് ഈ ആശങ്കയൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും ഒരു ദുർബല നിമിഷത്തിൽ യെസ് പറഞ്ഞു. ആദ്യമായി താൻ പാട്ട് എഴുതുന്നതും പാട്ട് എഴുതി കമ്പോസ് ചെയ്യുന്നതും ഇവൾക്ക് വേണ്ടിയാണ്.

ഞങ്ങൾ രണ്ടുപേരും ബി ടെക് പഠിച്ചവരാണ്. ഒരു കോളേജിൽ ആയിരുന്നില്ല. 2015 ലാണ് ഇവൾ ഒക്കെ പറഞ്ഞത്. 2020 ൽ ഞങ്ങൾ കല്യാണവും കഴിച്ചു. വീട്ടിൽ ആദ്യം എതിർപ്പ് ആയിരുന്നു. സ്ഥിരമായിട്ട് ഒരു ജോലിയും വരുമാനവും ഇല്ല എന്നതായിരുന്നു അവരുടെ പ്രശ്‌നം.

പിന്നെയാണ് യുട്യൂബ് ഒക്കെ തുടങ്ങുന്നതെന്നും പിന്നീട് സ്റ്റുഡിയോയിൽ സൗണ്ട് എൻജിനിയർ ആയിട്ട് ജോലി ചെയ്തു. കുറെ കഴിഞ്ഞ് ആ പ്രശ്‌നമൊക്കെ മാറിയെന്നാണ് അരുൺ പറയുന്നത്. കൂടാതെ, ഇപ്പോൾ അവർ അടുത്ത വീഡിയോ എന്നാണ് വരുന്നത് എന്നാണ് ചോദിക്കുന്നത്. ഇവളുടെ കൂടെ വീഡിയോ ചെയ്യുമ്പോൾ ആരെങ്കിലും ഉണ്ടെങ്കിൽ ചെയ്യില്ല, നാണമൊക്കെ ആണ്. പിന്നെ സ്‌ക്രിപ്റ്റ് എഴുതിയിട്ട് ഇവളുടെ ഭാഗം മാത്രം ഞാൻ കുറച്ച് ഹൈലൈറ്റ് ചെയ്യുമെന്നും അരുൺ പറഞ്ഞു.

ഫാമിലിയും വിഡിയോയിൽ വരാറുണ്ട്. പപ്പ നല്ല കൗണ്ടർ അടിക്കും, അമ്മ പിന്നെ നാച്ചുറൽ ആക്ടിങ് ആണ്. ഒറ്റ ടേക്കിൽ അമ്മ ഓക്കെ ആക്കും. പക്കാ മോഡേൺ ആയിരിക്കാൻ ഞാൻ ധന്യയോട് പറയും. അതിനു വഴക്കിടാറുണ്ടെന്നും താരം പറയുന്നു.

Advertisement