കണ്ണൂര്‍ സ്‌ക്വാഡ്2 ഉണ്ടാവുമോ, ഒടുവില്‍ പ്രേക്ഷകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി സംവിധായകന്‍ റോബി വര്‍ഗീസ് രാജ്

392

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. പിന്നാലെ ചിത്രം ഹോട്സ്റ്റാറിലൂടെ ഒടിടി റിലീസും ചെയ്തിരുന്നു.

Advertisements

ചിത്രം റിലീസായപ്പോള്‍ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ച സ്വീകാര്യത ഒടിടിയിലും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ റോണി ഡേവിഡ് രാജിന്റേതാണ്. റോബിയും റോണിയും സഹോദരന്മാരുമാണ്. ഒടിടി റിലീസായതോടെ ചിത്രം കേരളത്തിന് പുറത്തുള്ള മറ്റ് ഭാഷാ സിനിമാപ്രേമികളേയും ആകര്‍ഷിച്ചിരുന്നു.

Also Read; ഡ്രൈവിങില്‍ പുലിയാണ് ; അച്ഛന്‍ വാങ്ങി തന്ന മിനി കൂപ്പറില്‍ ഉദ്ഘാടനത്തിന് എത്തി മീനാക്ഷി ദിലീപ്‌

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. ആഗോള തലത്തില്‍ കണ്ണൂര്‍ സ്‌ക്വാഡ് 84കോടിയിലധികമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം വരുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകരിപ്പോള്‍. കണ്ണൂര്‍ സ്‌ക്വാഡ് 2 ആലോചനയിലുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ റോബി വര്‍ഗീസ്.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. കണ്ണൂര്‍ സ്‌ക്വാഡ് രണ്ടിന്റെ ജോലികള്‍ തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ മറ്റ് സിനിമകളുടെ പദ്ധതികളുണ്ട് മനസ്സിലെന്നും അതിനാല്‍ എപ്പോഴാണ് കണ്ണൂര്‍ സ്‌ക്വാഡ് 2 ന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സംവിധായകന്‍ പറയുന്നു.

Also Read: വിവാഹമോചനത്തിന് കാരണം അവിഹിതബന്ധമല്ല, സജ്‌ന പൂമ്പാറ്റയെ പോലെ പറന്നുനടക്കാന്‍ ആഗ്രഹിക്കുന്നു, തുറന്നുപറഞ്ഞ് ഫിറോസ് ഖാന്‍

സിനിമാരംഗത്ത് കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച തുടക്കമായിരുന്നു റോബി വര്‍ഗീസ് രാജിന് ലഭിച്ചത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

Advertisement